പാര്‍ലമെന്റ് നടപടികള്‍ തുടര്‍ച്ചയായി തടസ്സപ്പെടുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല. സമ്മേളനം ആരംഭിച്ചത് മുതല്‍ പാര്‍ലമെന്റില്‍ ബഹളം തുടരുന്ന സാഹചര്യത്തില്‍ സഭാനടപടികള്‍ നിയന്ത്രിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് സ്പീക്കറുടെ തീരുമാനം.
കഴിഞ്ഞ ദിവസത്തെ സഭാ നടപടികള്‍ക്കിടെയുണ്ടായ പ്രതിപക്ഷത്തിന്റെയും ഭരണപക്ഷത്തിന്റെയും സമീപനത്തില്‍ ഓം ബിര്‍ല അസ്വസ്ഥനാണെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോക്‌സഭയുടെ മഹത്വം കാക്കുന്ന തരത്തിലുള്ള സമീപനമാണു സഭാംഗങ്ങളില്‍നിന്നു സ്പീക്കര്‍ പ്രതീക്ഷിക്കുന്നത്.
ബുധനാഴ്ച സഭ ചേര്‍ന്നപ്പോള്‍ ഓം ബിര്‍ലയുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഇന്ന് ലോക്‌സഭാ നടപടികളും മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷാംഗങ്ങളുടെ ബഹളത്തെ തുടര്‍ന്നു പിരിഞ്ഞു.