X

മറക്കാനാവാത്ത ഖത്തര്‍ കാഴ്ചകള്‍ ഒറ്റനോട്ടത്തില്‍

ദോഹ: കഴിഞ്ഞ രണ്ടാഴ്ച്ചയിലെ കാല്‍പ്പന്ത് വിരുന്നില്‍ ഖത്തര്‍ നല്‍കിയ സുന്ദരകാഴ്ച്ചകള്‍ എന്തെല്ലാമാണ്..? പരാതിരഹിത മഹാമേളയില്‍ നിറഞ്ഞ കയ്യടി സംഘാടകര്‍ക്ക് തന്നെ. ദോഹ നല്‍കിയ പ്രധാന സന്തോഷങ്ങള്‍ ഇവയാണ്

1.ഉദ്ഘാടന വേദി

മോര്‍ഗന്‍ ഫ്രീമാനും ഗാനിം മുഹമ്മദ് അല്‍ മുഫ്ത്താഹും തമ്മിലുള്ള സംഭാഷണത്തിലുടെ ലോകത്തിന് നല്‍കിയ വലിയ സന്ദേശം. ഇതാദ്യമായിട്ടാണ് ലോകകപ്പിന്റെ ഉദ്ഘാടന വേദിയില്‍ ഖുര്‍ആനിലുടെ മാനവികതയുടെ മഹാ സന്ദേശം ലോകം കേള്‍ക്കുന്നത്. ആഗോളതലത്തില്‍ ഖത്തര്‍ കയ്യടി നേടിയ മുഹുര്‍ത്തമായിരുന്നു ഇത്

2.സഊദി വിജയം

ലോകകപ്പിന്റെ രണ്ടാം നാളില്‍ തന്നെ ഫുട്‌ബോള്‍ ഗോളം ഞെട്ടി. കപ്പടിക്കാനെത്തിയ അര്‍ജന്റീനക്കാരെ സഊദി അറേബ്യ 1-2 ന് തകര്‍ത്തപ്പോള്‍ അറേബ്യന്‍ ലോകത്ത് അത് വന്‍ ആഘോഷമായി. സ്വന്തം താരങ്ങള്‍ക്ക് സഊദി വന്‍ പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. പിന്നീട് പല അട്ടിമറികളും നടന്നുവെങ്കിലും സഊദി നടത്തിയ അല്‍ഭുതമായിരുന്നു മഹത്തരമായത്

3.എംബാപ്പേ ഗോളുകള്‍

ലോകകപ്പിന് തൊട്ട് മുമ്പ് മെസിയും നെയ്മറും കൃസ്റ്റിയാനോ റൊണാള്‍ഡോയുമെല്ലാമായിരിക്കും ഗോള്‍ വേട്ടക്കാര്‍ എന്ന് കരുതിയിരുന്നു. പക്ഷേ ഫ്രാന്‍സിന്റെ സൂപ്പര്‍ സ്‌െ്രെടക്കര്‍ കിലിയന്‍ എംബാപ്പേ ഒന്നാമനായി നില്‍ക്കുന്നു. അഞ്ച് ഗോളുകളാണ് ഇതിനകം അദ്ദേഹം നേടിയത്. രണ്ട് ലോകകപ്പുകളിലായി ഒമ്പത് ഗോളുകള്‍

4.വിന്‍സന്റ് അബുബക്കര്‍ കണ്ട ചുവപ്പ്

കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ ഇഞ്ച്വറി സമയത്തെ ഗോളില്‍ വിസന്‍ഡെ അബുബക്കര്‍ വിജയഗോള്‍ നേടി. മതിമറന്ന അദ്ദേഹം ജഴ്‌സീയൂരി. ഉടന്‍ റഫറി മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി. മല്‍സരത്തിനിടെയും കാര്‍ഡ് കണ്ടതിനാല്‍ അത് ചുവപ്പായി. റഫറി സ്‌നേഹത്തോടെയാണ് ചുവപ്പ് ഉയര്‍ത്തിയത്. സ്‌നേഹത്തോടെ തന്നെ കാമറുണ്‍ താരം മൈതാനം വീട്ടു. ലോകകപ്പിലെ അപൂര്‍വ കാഴ്ച്ച

5. മെസി മാജിക്ക്

ഓസ്‌ട്രേലിയക്കെതിരായ നോക്കൗട്ടില്‍ അര്‍ജന്റീനയുടെ നായകന്‍ ലിയോ മെസി നേടിയ ഗോള്‍ ആ താരത്തിന്റെ മികവിനുള്ള തെളിവായി. നാല് പ്രതിയോഗികളെ മറന്നുള്ള സുന്ദരഗോള്‍. ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ സെര്‍ബിയക്കെതിരെ നേടിയ ഗോളും സുന്ദരമായിരുന്നു

6. ജപ്പാന്റെ വ്യത്തിയാക്കല്‍

തോറ്റാലും ജയിച്ചാലും ജപ്പാന്‍ ഫാന്‍സ് സ്‌റ്റേഡിയം വ്യത്തിയാക്കി മടങ്ങുന്ന കാഴ്ച്ച അപാരമായിരുന്നു.

Test User: