ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ കരാര്‍ വ്യവസ്ഥയില്‍ സൈനികരെ തിരഞ്ഞെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ പദ്ധതിക്കെതിരേ പ്രതിഷേധം കത്തുന്നതിനിടെ വിമര്‍ശനമുന്നയിച്ച് ബി.ജെ.പി എം.പി വരുണ്‍ഗാന്ധി.
കരാര്‍ വ്യവസ്ഥയില്‍ സൈനികരെ നിയമിക്കുമ്പോള്‍ യുവാക്കള്‍ക്ക് സൈന്യത്തോടുള്ള താല്‍പര്യം കുറയുമെന്ന് അദ്ദേഹം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്ന് 25% പേരെ മാത്രമാണ് 15 വര്‍ഷത്തേക്ക് നിയമിക്കുന്നത്. മറ്റുള്ളവര്‍ക്ക് നിര്‍ബന്ധിത വിരമിക്കലാണ്. അങ്ങനെയാവുമ്പോള്‍ 75 ശതമാനത്തോളം തൊഴില്‍രഹിതരാകും അദ്ദേഹം പറഞ്ഞു.