X
    Categories: indiaNews

തൊഴിലില്ലായ്മ മൂലം 2019 ല്‍ രാജ്യത്ത് ആത്മഹത്യ ചെയ്തത് 2,851 പേര്‍; ഞെട്ടിക്കുന്ന കണക്ക് പുറത്ത്

ഡല്‍ഹി: തൊഴിലില്ലായ്മ മൂലം 2019ല്‍ രാജ്യത്ത് 2,851 പേര്‍ ആത്മഹത്യ ചെയ്തുവെന്ന് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്റിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2016നും 2019നും ഇടയില്‍ രാജ്യത്ത് തൊഴിലാല്ലായ്മയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തവരുടെ എണ്ണം 24 ശതമാനമായി വര്‍ധിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ പക്കലുള്ള കണക്കാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനു കൈമാറിയത്.

2019ല്‍ കേരളത്തില്‍ നിന്ന് 81 മരണമാണ് തൊഴിലില്ലായ്മ മൂലമുള്ള ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്തത്. ഏറ്റവുമധികം പേര്‍ ജീവനൊടുക്കിയത് കര്‍ണാടകയിലാണ്, 553 പേര്‍. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 452 പേരാണ് സംസ്ഥാനത്ത് 2019ല്‍ ആത്മഹത്യ ചെയ്തത്. തമിഴ്‌നാടാണ് മൂന്നാമത്. 251 പേരാണ് തമിഴ്‌നാട്ടില്‍ തൊഴിലില്ലാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയത്.

2016ല്‍ 2,298 പേരാണ് ആത്മഹത്യ ചെയ്തത്. 2017ല്‍ 2,404 പേരും ജീവനൊടുക്കി. 2018ല്‍ 2,741 പേര്‍ ഇത്തരത്തില്‍ ആത്മഹത്യ ചെയ്തു.

 

Test User: