X

പ്രീ ഡിഗ്രി വിദ്യാഭ്യാസം; നാലുവര്‍ഷമായി ചികിത്സ നടത്തുന്ന വ്യാജ ഡോക്ടര്‍ പിടിയില്‍

മലപ്പുറം വഴിക്കടവില്‍ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷിനെയാണ് (41) അറസ്റ്റ് ചെയ്തത്. 2018 മുതല്‍ ഇദ്ദേഹം വഴിക്കടവ് നരോക്കാവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തി വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രീഡിഗ്രി മാത്രമാണ് ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത.

മെഡിക്കല്‍ ഷോപ്പിലെ ജോലി പരിചയം വെച്ചാണ് ഇദ്ദേഹം ചികിത്സിച്ചതെന്ന് ഇദ്ദേഹം തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. ആശുപത്രി അധികൃതരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

webdesk11: