X
    Categories: indiaNews

ബിരുദ പ്രവേശനം: ‘ഫൈന്‍ ആര്‍ട്‌സ്’ ക്വാട്ട ഏര്‍പ്പെടുത്തി മദ്രാസ് ഐഐടി

ബിരുദ പ്രവേശനത്തില്‍ ‘ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ എക്‌സലന്‍സ്’ ക്വാട്ട ഏര്‍പ്പെടുത്തി മദ്രാസ് ഐഐടി. ഇതോടെ രാജ്യത്ത് ആദ്യമായി ഫൈന്‍ ആര്‍ട്‌സ് ക്വാട്ട ഏര്‍പ്പെടുത്തിയ ഐഐടിയായി മദ്രാസ് ഐഐടി മാറി. 2025-26 അക്കാദമിക് വര്‍ഷം മുതല്‍ ഫൈന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചര്‍ എക്‌സലന്‍സ് (ഫേസ്) ക്വാട്ട നിലവില്‍ വരും.

ഫൈന്‍ ആര്‍ട്‌സ്, കള്‍ച്ചര്‍ വിഭാഗങ്ങളില്‍ മികവുള്ള വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നതെന്ന് മദ്രാസ് ഐഐടി ഡയറക്ടര്‍ വി. കാമകോടി പറഞ്ഞു. എല്ലാ ബിടെക്, ബിഎസ് കോഴ്‌സുകളിലും ഒരു പ്രോഗ്രാമിന് രണ്ട് സീറ്റുകള്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2024-25 അക്കാദമിക് വര്‍ഷം മുതല്‍ ബിരുദ പ്രവേശനത്തിന് സ്‌പോര്‍ട്‌സ് ക്വാട്ട ഏര്‍പ്പെടുത്തിയ ആദ്യത്തെ ഐഐടിയും മദ്രാസ് ഐഐടി ആയിരുന്നു. ക്വാട്ടയില്‍ പ്രവേശനത്തിന് ആഗ്രഹിക്കുന്നവര്‍ ഐഐടി മദ്രാസ്/ഫേസ് പ്രവേശന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഐഐടികള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം അനുസരിച്ച് 12-ാം ക്ലാസില്‍ ആവശ്യമായ ഏറ്റവും കുറഞ്ഞ മാര്‍ക്ക് ഉദ്യോഗാര്‍ത്ഥി നേടിയിരിക്കണം.

 

 

webdesk17: