india
ഉത്തരാഖണ്ഡില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്നു; 36 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ ആയിരുന്നു അപകടം.

ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 36 തൊഴിലാളികള്‍ കുടുങ്ങി. ദുരന്ത നിവാരണ സേനയുടേയും പൊലീസിന്റേയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 4 മണിയോടെ ആയിരുന്നു അപകടം. ചാര് ധാം റോഡ് പ്രോജക്ടിന്റെ ഭാഗമായി സിക്യാരയേയും ദംദാല്‍ഗാവിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ടണലാണ് തകര്‍ന്നത്.
#Uttarakhand: Relief, rescue work underway in accident site on Brahmakhal-Yamunotri National Highway in #Uttarkashi. About 50 meters of under-construction tunnel collapsed from Silkyara to Dandalgaon on the NH.
Report: Sanjeev Sundriyal pic.twitter.com/tUpI6WBGiK
— All India Radio News (@airnewsalerts) November 12, 2023
നാലര കിലോമീറ്റര്‍ തുരങ്കത്തിന്റെ 150 മീറ്റര്‍ നീളമുള്ള ഭാഗമാണ് തകര്‍ന്നതെന്ന് പൊലീസ്
വ്യക്തമാക്കി. 150 മീറ്റര്‍ നീളമുള്ള സ്ലാബ് മാറ്റിയാല്‍ മാത്രമേ ടണല്‍ തുറന്ന് തൊഴിലാളികളെ പുറത്തെത്തിക്കാന്‍ സാധിക്കുള്ളു എന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. തുരങ്കത്തിന്
ഉള്ളിലേക്ക് ഓക്സിജന്‍ എത്തിക്കാനായി ചെറിയൊരു ഭാഗം തുറക്കാന്‍ സാധിച്ചിട്ടുള്ളതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.
തുരങ്കത്തിന്റെ തുടക്ക സ്ഥാനത്ത് മണ്ണിടിച്ചിലുണ്ടായതാണ് അപകടത്തിന് കാരണം. തൊഴിലാളികളുടെ കൈവശം ഓക്സിജന്‍ സിലിണ്ടറുകള്‍ ഉണ്ടെന്നും ഇവര്‍ സുരക്ഷിത സ്ഥാനത്താണ് നിലവിലുള്ളതെന്നും രക്ഷാ സംഘം അറിയിച്ചു.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന് സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന് സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന് ഹൈക്കമ്മീഷന് ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന് സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന് യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു