കൊച്ചി : അനിയന്ത്രിതമായ നിരക്ക് വര്‍ധന മൂലം സാധാരണക്കാരായ വിദേശ ഇന്ത്യക്കാര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടില്‍ സംസസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കേരള ഹൈക്കോടതി. പ്രവാസി മലയാളികള്‍ക്കായി സംസ്ഥാനം ഒന്നും ചെയ്യുന്നില്ല.
സംസ്ഥാന സര്‍ക്കാരിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടും വിശദീകരണം പോലും നല്‍കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. 10 ദിവസത്തിനുള്ളില്‍ നിലപാട് അറിയിക്കണം ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. സഫാരി ഗ്രൂപ്പ് എം ഡി കെ സൈനുല്‍ ആബ്ദീന്‍ അഡ്വ. സജല്‍ ഇബ്രാഹിം മുഖേന നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്
അനിയന്ത്രിതമായ വിമാന യാത്ര നിരക്ക് വര്‍ധന സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നമാണെന്നും ഇതു മൂലം സാധാരണക്കാര്‍ക്ക് വിമാന യാത്ര ഒഴിവാക്കേണ്ടി വരുന്നതായി കേരള ഹൈകോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. .
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാര്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ് വിമാനയാത്രയെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, കുത്തനെയുള്ള യാത്ര നിരക്ക് വര്‍ധന താങ്ങാവുന്നതിലപ്പുറമാണ്. ഉത്സവ സീസണുകളിലും മറ്റും യാതൊരു മാനദണ്ഡങ്ങളുമില്ലാതെയാണ് വിമാന യാത്രാ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിക്കുന്നത്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവര്‍ സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവര്‍.
എന്നാല്‍, വല്ലപ്പോഴും നാട്ടില്‍ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാനയാത്ര നിരക്ക് വര്‍ധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിട്ടിക്കും നിവേദനം നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു.