തിരുവനന്തപുരം: ഭരണഘടന വിരുദ്ധ പരാമര്‍ശം നടത്തി മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്‍ തിരകെ മന്ത്രിസഭയിലേക്ക് എത്താന്‍ സാധ്യത. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചില്ലെന്ന് കാണിച്ച് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിസ്ഥാനത്തിലാണ് വീണ്ടും മന്ത്രിയാവാന്‍ സാധ്യത കാണുന്നത്. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കൂടും.
മാസങ്ങള്‍ക്ക് മുന്‍പ് സിപിഎം സമ്മേളനത്തില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതേപടി പകര്‍ത്തുകയായിരുന്നു എന്നുമായിരുന്നു സജി ചെറിയാന്റെ വിവാധ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെയ്ക്കുകയായിരുന്നു. ഇപ്പോള്‍ സജി ചെറിയാന് തടസ്സങ്ങള്‍ ഒന്നുമില്ലെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.