X
    Categories: gulfNews

ഉനൈസ കെഎംസിസി ഇന്ത്യ ദമോദി ക്വസ്സ്റ്റിയന്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചു

ഉനൈസ :ഗുജറാത്ത് വംശഹത്യയുടെ പിന്നിലെ ചരിത്രം ബിബിസി ഡോക്യൂമെന്ററിയായി പ്രദര്‍ശിപ്പിക്കുമ്പോള്‍ അതിനെ രാജ്യവിരുദ്ധ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും തമസ്‌കരിക്കുക എന്നത് സംഘപരിവാര്‍ നയമാണ്. ഗുജറാത്ത് കലാപ കാലത്ത് രാജ്യധര്‍മം പാലിച്ചില്ലെന്ന് മുമ്പ് പറഞ്ഞത് ബിബിസിയുടെ ഡോക്യൂമെന്ററിയല്ല, മറിച്ച് ബിജെപി പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. ഗുജറാത്ത് വംശഹത്യയുടെ പൊള്ളുന്ന വസ്തുത ലോകം പണ്ടേ തിരിച്ചറിഞ്ഞതാണ്.

അധികാരവും പണക്കൊഴുപ്പും കൊണ്ടു വിലയ്‌ക്കെടുത്ത മാധ്യമങ്ങളെ ഉപയോഗിച്ച് ഇരുള്‍ വീണ ഭൂതകാലം വെള്ളപൂശി വിശുദ്ധരാകാന്‍ ശ്രമിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്ററിയിലൂടെ വിളിച്ചു പറഞ്ഞ സത്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല.

നഗ്‌നമായ സത്യം പുറംലോകത്തോടു വിളിച്ചു പറയുമ്പോള്‍ അതില്‍ അസഹിഷ്ണുത കാട്ടുന്നതു ജനാധിപത്യത്തിനു തീരെ യോജിച്ചതല്ലെന്ന തിരിച്ചറിവ് മോദി ഭരണ കൂടത്തിന് ഉണ്ടാകണം. ഡോക്യൂമെന്ററി പ്രദര്‍ശിപ്പിക്കാന്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തുന്നത് മോദി സത്യത്തെ ഭയപ്പെടുന്ന ഒരു ഭീരു ആയതുകൊണ്ടാണെന്ന് കെഎംസിസി ഉനൈസ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ ഡോക്യൂമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ട് നേതാക്കള്‍ പറഞ്ഞു

webdesk13: