ഇസ്്‌ലാമാബാദ്: യു.എന്‍ രക്ഷാസമിതിയില്‍ മുസ്്‌ലിം രാജ്യങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം വേണമെന്ന് പാകിസ്താന്‍. ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്്‌ലാമിക് കോപ്പറേഷന്‍(ഒ.ഐ.സി) രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും പാക് വിദേശകാര്യ സെക്രട്ടറി തഹ്മീന ജന്‍ജുവ ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് തഹ്്മീന സുപ്രധാന നിര്‍ദേശം മുന്നോട്ടുവെച്ചത്. യു.എ.ഇയില്‍ ജോലിയുള്ള കാര്യം മറച്ചുവെച്ച കേസില്‍ കോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്ന് രാജിവെച്ച വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന് പകരം തഹ്്മിനയാണ് ഒ.ഐ.സി യോഗത്തില്‍ പങ്കെടുത്തത്.
യു.എന്‍ രക്ഷാസമിതി പരിഷ്‌കരിക്കുന്നതില്‍ ഒ.ഐ.സിക്കും സുപ്രധാന പങ്ക് വഹിക്കാനുണ്ട്. യു.എന്‍ അംഗരാജ്യങ്ങളില്‍ നാലിലൊന്നിലേറെയും മുസ്്‌ലിം രാജ്യങ്ങളാണ്. രക്ഷാസമിതിയില്‍ ചര്‍ച്ചക്കു വരുന്ന പല വിഷയങ്ങളും മുസ്്‌ലിം രാജ്യങ്ങളെ നേരിട്ട് ബാധിക്കുന്നവയുമാണ്. അതുകൊണ്ട് മുസ്്‌ലിം രാജ്യങ്ങള്‍ക്ക് ആനുപാതിക പ്രാതിനിധ്യം നല്‍കി രക്ഷാസമിതി വിപുലീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഫലസ്തീന്‍, റോഹിന്‍ഗ്യ മുസ്്‌ലിം പ്രശ്‌നങ്ങളെക്കുറിച്ചും തഹ്മിന വിശദമായി സംസാരിച്ചു.