X

റഷ്യന്‍ ആക്രമണത്തില്‍ 64 യുക്രൈന്‍ പൗരന്മാര്‍ മരിച്ചെന്ന് യുഎന്‍

യുക്രൈനില്‍ റഷ്യ നടത്തിയ അധിനിവേശത്തില്‍ ഇതു വരെയുള്ള കണക്കനുസരിച്ച് യുക്രൈനിലെ 64 ലധികം പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്നും 240ല്‍ അധികം പൗരന്‍മാര്‍ക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് ഐക്യരാഷ്ട്രസഭ.

എന്നാല്‍ കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും സംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് യുഎന്‍ വ്യക്തമാക്കുന്നത്.

പലസ്ഥലങ്ങളിലും അക്രമങ്ങളുടെ കണക്ക് വ്യക്തമല്ല, ഇനിയും ലഭ്യമാകേണ്ടതുണ്ട്. ജനവാസ മേഖലയില്‍ പലയിടത്തും വൈദ്യുതിബന്ധം അടക്കം അക്രമത്തെ തുടര്‍ന്ന് നഷ്ടപ്പെട്ടിട്ടുണ്ട്. ഭക്ഷണം, കുടിവെള്ളം,എന്നിവയുടെ ലഭ്യതയിലും പ്രതിസന്ധിയുണ്ട് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

Test User: