യു.എന്നിന്‍രെ ലോകപൈതൃകസ്മാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇനി യുക്രൈയിന്‍ നഗരമായ ഒഡേസയും. നിരവധി അത്യപൂര്‍വശില്‍പങ്ങളുടെയും മന്ദിരങ്ങളുടെയും കലവറയാണ് ഒഡേസ. ഇവിടെയാണ് റഷ്യ കഴിഞ്ഞമാസം ആക്രമണം നടത്തിയത്. യുക്രൈയിനിലെ മൂന്നാമത്തെ വലിയ നഗരവും തുറമുഖപട്ടണവുമാണിത.് യൂറോപ്യന്‍ വാസ്തുവിദ്യയിലുള്ള കെട്ടിടങ്ങള്‍കൊണ്ട് സമ്പന്നമാണിവിടം.സംരക്ഷിതസ്മാരകങ്ങളെ ആക്രമണത്തില്‍നിന്ന് രക്ഷിക്കാന്‍ ജനങ്ങള്‍ മിക്കയിടത്തും മണല്‍ചാക്കുകള്‍ കൂട്ടിയിട്ടിരുന്നു. റഷ്യ-യുക്രൈയിന്‍ യുദ്ധം തുടങ്ങിയ ശേഷം ടൂറിസ്റ്റുകളിലും പ്രദേശത്തെ ജനങ്ങളിലും വലിയ ഭീതിയും ആകുലതയുമാണ് ഒഡേസയെക്കുറിച്ചുള്ളത.് റഷ്യയുടെ എതിര്‍പ്പിനെ വിഗണിച്ചാണ് യു.എന്‍ സാംസ്‌കാരികസംഘടനാ (യുനെസ്‌കോ) ഡയറക്
ര്‍ ജനറല്‍ ഒഡ്രി അസോലെ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ സംരക്ഷിതസ്മാരകങ്ങളുടെ നടത്തിപ്പിനും അറ്റകുറ്റപ്പണികള്‍ക്കും യു.എന്‍ സാമ്പത്തികസഹായം ലഭിക്കും. ആക്രമണം ഗുരുതരമായി ഐക്യരാഷ്ട്രസഭ കാണുകയും ചെയ്യും.