ജനീവ: യുഎന്‍ പൊതുസഭയുടെ 75ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കുന്നതിനിടെ ഇന്ത്യന്‍ പ്രതിനിധി സമ്മേളനം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയ്. കശ്മീര്‍ വിഷയം സഭയില്‍ ഉന്നയിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചതോടെയാണ് ഇന്ത്യന്‍ പ്രതിനിധി സമ്മേളനം ബഹിഷ്‌കരിച്ചത്. ചര്‍ച്ചയ്ക്ക് ഇന്ന് നരേന്ദ്രമോദി മറുപടി പറയും.
പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവന ദുഷിച്ച കാപട്യങ്ങളുടെ മറ്റൊരു നീണ്ട നിരയാണെന്നും വ്യക്തിപരമായ ആക്രമണങ്ങള്‍, ഇന്ത്യയ്‌ക്കെതിരെയുള്ള യുദ്ധസന്നാഹം, ന്യൂനപക്ഷ ദ്രോഹം, അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനം തുടങ്ങിയവയ്ക്കുള്ള ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനും ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാന്‍ഖാന്റെ പ്രസംഗം.