ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളര്‍ ഉമ്രാന്‍ മാലിക്ക് സ്വന്തം റെക്കോര്‍ഡ് തിരുത്തി. ഏറ്റവും വേഗതയേറിയ ഇന്ത്യന്‍ ബൗളറെന്ന നേട്ടം നേരത്തെ തന്നെ താരം സ്വന്തമാക്കിയിരുന്നു. ഇപ്പോള്‍ ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ സ്വന്തം റെക്കോഡ് തന്നെ തിരുത്തിയിരിക്കുകയാണ് താരം. 14ാം ഓവറിലെ നാലാം പന്തില്‍ മണിക്കൂറില്‍ 156 കിലോമീറ്റര്‍ വേഗതയിലാണ് താരം പന്തെറിഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും വേഗതയേറിയ പന്താണിത്.
നേരത്തേ ലങ്കക്കെതിരായ ഒന്നാം ട്വന്റി20യില്‍ മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് താരം നേട്ടം സ്വന്തമാക്കിയിരുന്നത്. തുടര്‍ച്ചയായി 150 കിലോമീറ്ററിലധികം വേഗതയില്‍ താരത്തിന് പന്തെറിയാനാകും.ജസ്പ്രിത് ബുംറയുടെ റെക്കോഡാണ് താരം അന്ന് മറികടന്നത്. മണിക്കൂറില്‍ 153.36 വേഗതയില്‍ പന്തെറിഞ്ഞതായിരുന്നു ബുംറയുടെ റെക്കോഡ്.
ഐ.പി.എല്ലിലെ ഒരു ഇന്ത്യന്‍ പേസറുടെ ഏറ്റവും വേഗതയേറിയ പന്തും ഉമ്രാന്റെ പേരിലാണ്. 2022 ഐ.പി.എല്ലില്‍ ഡല്‍ഹിക്കെതിരേ സണ്‍റൈസസ് ഹൈദരാബാദിന് വേണ്ടി കളിക്കുമ്പോള്‍ മണിക്കൂറില്‍ 156.9 കിലോമീറ്റര്‍ വേഗതയിലാണ് അന്ന് ഉമ്രാന്‍ പന്തെറിഞ്ഞത്.