മക്ക: സഊദിയില്‍ ഉംറ രണ്ടാം ഘട്ടം ഈ മാസം പതിനെട്ടു മുതല്‍ ആരംഭിക്കും. ഈ ഘട്ടത്തില്‍ രണ്ടര ലക്ഷം പേര്‍ക്ക് ഉംറ ചെയ്യാന്‍ അവസരമുണ്ടാകും.മദീനാ പള്ളിയിലെ പ്രവാചകന്റെ റൗള സന്ദര്‍ശിക്കാനും തുറന്നു നല്‍കും. കോവിഡ് മഹാമാരിക്കു ശേഷം ആദ്യമായാണ് റൗള സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്. ഉംറക്കും പ്രവാചക പള്ളി സന്ദര്‍ശനത്തിനും ഇഅതര്‍മനാ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യണം.
ആറു ലക്ഷം തീര്‍ഥാടകര്‍ക്ക് നമസ്‌കരിക്കാന്‍ അനുമതി നല്‍കും. അതേസമയം നവംബര്‍ ഒന്നു മുതലാണ് രാജ്യത്തിന്റെ പുറത്തുള്ളവര്‍ക്ക് ഉംറക്കായി അനുമതി നല്‍കുക. വിവിധ രാജ്യങ്ങളിലെ കോവിഡ് സ്ഥിതി അനുസരിച്ചായിരിക്കും രാജ്യത്തേക്ക് തീര്‍ഥാടകര്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുക.
ഒക്ടോബര്‍ നാലിനായിരുന്നു ഉംറ തീര്‍ഥാടനം പുനരാരംഭിച്ചത്. പ്രതിദിനം 6000 പേര്‍ക്കായിരുന്നു ഉംറ ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഉംറ തീര്‍ഥാടനം.