ഇരുചക്രവാഹനങ്ങളില്‍ കുടചൂടി യാത്ര ചെയ്യുന്നത് സംസ്ഥാനത്ത് നിരോധിച്ചു.മോട്ടര്‍ വാഹന വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി.മഴക്കാലത്ത് കുടചൂടി യാത്ര ചെയ്യുന്നത് ഒരു പതിവു കാഴചയാണെന്നും ഇത്തരത്തില്‍ കുടചൂടി യാത്ര ചെയ്യുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നതിനെ തുടര്‍ന്നാണ് ഉത്തരവ്.വണ്ടി ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടാന്‍ പാടില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ലംഘിച്ചാല്‍ ആയിരം രൂപ മുതല്‍ അയ്യായിരം രൂപവരെ പിഴ ലഭിക്കാവുന്ന കുറ്റമാണിത്.