വാഷിംങ്ടണ്‍: ഏഴു മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധിച്ച് വൈറ്റ് ഹൗസിലെ ജോലി ഉപേക്ഷിച്ച് റുമാന അഹമ്മദ്. തന്റെ ജോലിക്കു ഒരിക്കലും ഒബാമ ഭരണകൂടം ഒരു വെല്ലുവിളിയായിരുന്നില്ലെന്ന് റുമാന ദ് അറ്റ്‌ലാന്റിക്കില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു. ബംഗ്ലാദേശ് വംശജയായ ഇവര്‍ 2011മുതല്‍ വൈറ്റ് ഹൗസിലാണ് ജോലി ചെയ്യുന്നത്.
ഒബാമ പ്രസിഡന്റായിരിക്കെ നാഷ്ണല്‍ സെക്യൂരിറ്റി കൗണ്‍സിലിലാണ് റുമാനയെ നിയമിച്ചിരുന്നത്. കൗണ്‍സിലിലെ ഏക ശിരോവസ്ത്രധാരിയാണ് അവര്‍. ഒബാമ ഭരണകൂടത്തില്‍ തനിക്കൊരിക്കലും അന്യതാബോധം തോന്നിയിരുന്നില്ല. ഏഴു മുസ് ിലം രാഷ്ട്രങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തയതിലൂടെ തന്നെയും സഹപൗരന്‍മാരേയും ഭീഷണിയായി കാണുകയാണ് ട്രംപ്. അതുകൊണ്ട് ഇനി മുതല്‍ ജോലിയില്‍ തുടരാനാകില്ലെന്ന് റുമാന ലേഖനത്തില്‍ വ്യക്തമാക്കുന്നു.
1978-ലാണ് റുമാനയുടെ കുടുംബം യു.എസിലേക്ക് കുടിയേറുന്നത്. ട്രംപ് അധികാരത്തിലേറിയതിനു ശേഷം വൈറ്റ് ഹൗസിലെ ദിവസങ്ങള്‍ വിചിത്രവും ഭയാനകവുമായിരുന്നുവെന്ന് റുമാന പറയുന്നു.