കൊച്ചി: ഉമ തോമസ് എംഎല്‍എയ്ക്ക് വീണ് പരിക്കേറ്റു. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വച്ചാണ് അപകടമുണ്ടായത്. സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമ തോമസിനെ ആശുപത്രിയിലേക്ക് മാറ്റി. ഒന്നാം നിലയിൽ നിന്നാണ് തീഴേക്ക് വീണത്.
പന്ത്രണ്ടായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടിയിരുന്നു. ആളുകളുമായി സംസാരിക്കുന്നതിനിടെയായിരുന്നു ഉമ തോമസ് താഴേക്ക് വീണത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. കാല് വഴുതി താഴേക്ക് വീഴുകയായിരുന്നു. സ്ഥലത്ത് റിബണ്‍ മാത്രമായിരുന്നു കെട്ടിയിരുന്നത്. മറ്റ് ബാരിക്കേഡുകളില്ലായിരുനന്നു. ഇത് ശ്രദ്ധയില്‍പ്പെടാതെ എംഎല്‍എ താഴേക്ക് വീഴുകയായിരുന്നുവെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഉമ തോമസിന് തലയ്ക്കാണ് പരുക്കേറ്റത്.