X

ഉമാ തോമസിന് പരക്കേറ്റ സംഭവം; സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരുമായി കരാര്‍ വെച്ചിരുന്നു; ജിസിഡിഎ ചെയര്‍മാന്‍

കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് പരുക്കേറ്റ സംഭവത്തില്‍ സ്‌റ്റേജിന് കൃത്യമായ ബാരിക്കേഡ് സംവിധാനം ഉണ്ടായിരുന്നില്ലെന്ന് ജി സി ഡി എ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള പറഞ്ഞു.

അപകടമുണ്ടായത് സ്‌റ്റേഡിയത്തിന്റെ പ്രശ്‌നമല്ല , ഫയര്‍,പി.ഡബ്ല്യു ഡി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കണമെന്ന് സംഘാടകരോട് കരാര്‍ വെച്ചിരുന്നു. കരാര്‍ പാലിക്കുന്നതില്‍ സംഘാടകര്‍ക്ക് ഗുരുതര വീഴ്ച ഉണ്ടായിട്ടുണ്ടെന്നും വിഷയത്തില്‍ ജി സി ഡി എ സമഗ്രമായ അന്വേഷണം നടത്തുമെന്നും സംഭവത്തിന്റെ വിശദമായ വിവരം പൊലീസിന് കൈമാറുമെന്നും ചെയര്‍മാന്‍ കെ ചന്ദ്രന്‍ പിള്ള വ്യക്തമാക്കി.

ഫുട്‌ബോള്‍ മത്സരങ്ങള്‍ക്ക് മാത്രമുള്ളതാണ് സ്‌റ്റേഡിയം അതുകൊണ്ടുതന്നെ ടര്‍ഫിന് ദോഷം വരാത്ത രീതിയിലാണ് പരിപാടിക്ക് അനുമതി നല്‍കിയത്. പരിപാടിയുമായി ബന്ധപ്പെട്ട് സംഘാടകരുമായി വെച്ച കരാറിന്റെ വിശദാംശങ്ങള്‍ പത്രകുറിപ്പിലൂടെ അറിയിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നടപടികള്‍ സ്വീകരിക്കും. പൊലീസ് റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാകും സംഘാടകര്‍ക്ക് നോട്ടീസ് നല്‍കുക .സ്‌റ്റേഡിയത്തിനകത്ത് വാഹനങ്ങള്‍ കയറ്റാന്‍ പാടില്ല. ചില അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സിന് മാത്രമാണ് സ്‌റ്റേഡിയത്തില്‍ കയറാന്‍ അനുമതി ഉള്ളത് .എന്നാല്‍ ഇത് ലംഘിച്ചാണ് സംഘാടകര്‍ ക്യാരവന്‍ ഉള്ളിലേക്ക് കയറ്റിയിരുന്നതെന്നും ജിസിഡിഎ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

webdesk18: