തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് വന്‍മുന്നേറ്റം. അഞ്ചാം റൗണ്ട് പൂര്‍ത്തിയാക്കുമ്പോള്‍ ഉമ്മ തോമസ് 10000 വോട്ടിന് മുന്‍പിലെത്തി. കഴിഞ്ഞതവണ പി ടി തോമസിനെ ലഭിച്ചതിനേക്കാള്‍ ഇരട്ടിയിലേറെ ലീഡാണ് ഇക്കുറി നേടിയിരിക്കുന്നത്.
എല്ലാ റൗണ്ട്കളിലും പിടി തോമസിന്റെ ലീഡിനേക്കാള്‍ ഇരട്ടിയിലേറെ ലീഡ് ഉമ നേടിയിരുന്നു.
എറണാകുളം മഹാരാജാസ് കോളജില്‍ രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഉമാ തോമസിന്റെ വിജയം ഉറപ്പിച്ചിരിക്കുകയാണ് യുഡിഎഫ് കേന്ദ്രങ്ങള്‍.