X

‘ദളിതുകളെ വിശുദ്ധരാക്കാന്‍ ഞാന്‍ രാമനല്ല’; ബി.ജെ.പി ഭവന സന്ദര്‍ശനത്തിനെതിരെ ഉമാഭാരതി

ലക്‌നോ: അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ദളിത് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാര്‍ട്ടി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ദളിത് ഭവനങ്ങള്‍ സന്ദര്‍ശിച്ചിക്കുന്ന ബി.ജെ.പിയുടെ പുതിയ നീക്കത്തെ ശക്തമായ ഭാഷയില്‍ ഉമാഭാരതി എതിര്‍ത്തു. ബിജെപിയുടെ ഇത്തരം പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് അവര്‍ തുറന്നടിച്ചു. ദളിതുകളെ വിശുദ്ധരാക്കാന്‍ ഞാന്‍ രാമനല്ലെന്നായിരുന്നു ഉമാഭാരതിയുടെ പ്രതികരണം.
പുരാണത്തില്‍ ശ്രീരാമന്‍ ശബരിയെ അനുഗ്രഹിച്ചതു പോലെ ബിജെപി നേതാക്കള്‍ ദളിതുകളെ അവരുടെ വീട്ടിലെത്തി അനുഗ്രഹിക്കുന്നുവെന്ന യു.പി മന്ത്രി രാജേന്ദ്ര പ്രതാപ് സിങിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഉമാഭാരതി പ്രതികരിച്ചത്. ദളിതുകളുടെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ച് അവരെ വിശുദ്ധരാക്കാന്‍ താന്‍ രാമനാണെന്ന് കരുതുന്നില്ല. പകരം അവരെ തന്റെ വീട്ടിലേക്ക് വിളിച്ച് ഭക്ഷണം നല്‍കാനാണ് ആഗ്രഹിക്കുന്നതെന്നും അവര്‍ പ്രതികരിച്ചു.

chandrika: