ദോഹ: രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃക പാരമ്പര്യം വിളിച്ചോതുന്ന അറേബ്യന്‍ ഒട്ടകയോട്ട വാര്‍ഷിക ഫെസ്റ്റിവലിന് ആവേശത്തുടക്കം. അല്‍ശഹാനിയയിലെ കാമല്‍ റെയ്‌സ് ട്രാക്കിലാണ് മത്സരം ആരംഭിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുന്നത്. ഖത്തറില്‍ നടക്കുന്ന ഏറ്റവും ചിലവേറിയ മത്സരങ്ങളിലൊന്നാണ് അറേബ്യന്‍ ഒട്ടകയോട്ട ചാമ്പ്യന്‍ഷിപ്പ്. മത്സരത്തിലെ വിജയിക്ക് പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയുടെ വാളാണ് സമ്മാനമായി നല്‍കുന്നത്. കാമല്‍ റൈസ് കമ്മിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഈ മാസം പതിനാലിന് സമാപിക്കും. ആദ്യ ദിനം 26 റൗണ്ട് മത്സരങ്ങളാണ് നടന്നത്.
മത്സരം കാണാനായി നിരവധിയാളുകളാണ് ശഹാനിയ ട്രാക്കിലെത്തിയത്. നാല് കിലോമീറ്ററിന്റെ 18 റൗണ്ട് മത്സരങ്ങളാണ് പ്രഭാത സെഷനില്‍ നടന്നത്. ഇതില്‍ 11 എണ്ണം ബക്കറിനും ഏഴെണ്ണം ഖഅദാനും വേണ്ടിയായിരുന്നു. വൈകുന്നേരം അഞ്ച് കിലോമീറ്ററിന്റെ എട്ട് റൗണ്ടുകള്‍ക്കും റൈസ് ട്രാക്ക് സാക്ഷിയായി.
രാവിലെത്തെ മത്സരത്തില്‍ ബക്കര്‍ വിഭാഗത്തില്‍ ഹസ്സ അബ്ദുല്‍ഹാദി മുഹമ്മദ് ബിന്‍ നാഇഫിന്റെ ഉടമസ്ഥതയിലുള്ള ഔസാന്‍ ഒന്നാം സ്ഥാനം നേടി. സില്‍വര്‍ മെഡലും നിസാന്‍ പെട്രോള്‍ കാറും സമ്മാനമായി ലഭിച്ചു. അബ്ദുല്ല അബ്ദുല്‍ഹാദി സഈദ് അല്‍ബറൈദിയുടെ ഉടമസ്ഥതയിലുള്ള ദറൂബ് രണ്ടാം സ്ഥാനം നേടി. ഒരു ലക്ഷം ഖത്തര്‍ റിയാലാണ് സമ്മാനത്തുക. സഈദ് മുഹമ്മദ് അല്‍ബഹീഹിന്റെ മെന്‍ഹാഫ് ഒട്ടകം മൂന്നാം സ്ഥാനത്തിനുള്ള 80000 ഖത്തര്‍ റിയാലും സ്വന്തമാക്കി.
രാവിലെ നടന്ന ഖഅദാന്‍ വിഭാഗത്തിന്റെ മത്സരത്തില്‍ സാഹി വെളളിച്ചുരികയും നിസാന്‍ ഓയില്‍ കാറും സ്വന്തമാക്കി. മുസാസ്്, ബഷര്‍ ഒട്ടകള്‍ങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി യഥാക്രമം 80000, 60000 ഖത്തര്‍ റിയാലുകള്‍ നേടി.
ഗള്‍ഫ് മേഖലയിലും ഖത്തറിലുമായി നടക്കുന്നതില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒട്ടകയോട്ട ഫെസ്റ്റിവലാണ് പിതവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി ചാമ്പ്യന്‍ഷിപ്പെന്ന് മത്സര കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്ല അല്‍കുവാരി പറഞ്ഞു. ഒന്നാം ദിനിത്തില്‍ വളരെ ആവേശത്തോടെയാണ് ഒട്ടകയുടമകള്‍ മത്സരത്തില്‍ പങ്കെടുത്തതെന്നും രാജ്യത്തെ ഭരണാധികാരികള്‍ പരിധിയില്ലാത്ത പിന്തുണയാണ് ഈ ചാമ്പ്യന്‍ഷിപ്പിന് നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തറിന്റെ പാരമ്പര്യത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഇത്തരം മത്സരങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുന്നത് കൊണ്ടാണ് രാജ്യനേതൃത്വവും ജനങ്ങളും ഇവയെ ആവേശത്തോടെ നെജ്ജേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.