യുക്രെയിന്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണെന്ന് യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി. ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നിന് മുന്നിലും അടിയറവ് പറയില്ലെന്നും എല്ലാറ്റിനെയും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുക്രെയിന്‍ ജനതയ്ക്ക് ഭയമില്ല, റഷ്യന്‍ അധിനിവേശത്തിന്റെ ആദ്യഘട്ടത്തില്‍ യുക്രെയ്‌നാണ് വിജയിച്ചത് അദ്ദേഹം പറഞ്ഞു.
അതേസമയം പിന്തുണ നല്‍കിയ അമേരിക്കയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. എന്നാല്‍ യുക്രെയിന്‍ ഒരിക്കലും ഒറ്റക്കാകില്ലെന്ന് ബൈഡന്‍ ഉറപ്പുനല്‍കി അമേരിക്കന്‍ ജനത എപ്പോഴും യുക്രെയിനൊപ്പം ഉണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
റഷ്യന്‍ ആക്രമത്തിന് ശേഷമുള്ള സെലന്‍സ്‌കിയുടെ ആദ്യ വിദേശ യാത്രയാണ് അമേരിക്കയിലേക്ക് നടത്തിയത്.