X
    Categories: News

യുക്രയിന്‍ യുദ്ധം: ഇന്ത്യന്‍ പൗരന്‍മാരെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാര്‍ മിഷിനറി സക്രിയമാകണം: പാലക്കാട് കെ.എം.സി.സി

ദമ്മാം: അപ്രതീക്ഷിത യുദ്ധത്തിന്റെ കെടുതിയില്‍ ദുരിതമനുഭവിക്കുന്ന യുക്രയിന്‍ ജനതയോട് കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ജനറല്‍ കൗണ്‍സില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഒരു യുദ്ധവും ജയിക്കുന്നില്ലെന്നും പരാജയപ്പെടുന്നത് സാധാരണ ജനതയാണെന്നും കൗണ്‍സില്‍ നിരീക്ഷിച്ചു. പ്രവാസികളും വിദ്യര്‍ത്ഥികളുമുള്‍പ്പടെ യുദ്ധഭൂമിയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ പൗരന്‍മാരെ മാതൃ രാജ്യത്തെത്തിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ മിഷിനറി ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും പാലക്കാട് കെ.എം.സി.സി ആവശ്യപ്പെട്ടു.

ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ബഷീര്‍ ബാഖവി അധ്യക്ഷത വഹിച്ചു. പ്രവിശ്യ പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂര്‍ ഉല്‍ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമ്മദിനെക്കുറിച്ച് അഷ്‌റഫ് ആളത്ത് തയ്യാറാക്കിയ ഡോക്യൂമെന്ററി ‘ഹരിത വനിയിലെ വിശ്വ പൗരന്‍’ വേദിയില്‍ പ്രദര്‍ശിപ്പിച്ചു. റഹ്മാന്‍ കാരയാട് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഫൈസല്‍ ഇരിക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി.

കാല്‍കോടിയോളം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പടെ മുന്‍ കമ്മിറ്റിയുടെ കഴിഞ്ഞ കാല റിപ്പോര്‍ട്ടുകള്‍ ഉണ്ണീന്‍ കുട്ടി, ഖാജാ മുഈനുദ്ധീന്‍ എന്നിവര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹി തെരഞ്ഞെടുപ്പിന് മാലിക് മഖ് ബൂല്‍ നേതൃത്വം നല്‍കി.
ആലിക്കുട്ടി ഒളവട്ടൂര്‍,മാമുനിസാര്‍, ഹമീദ് വടകര, അമീറലി കൊയ്‌ലാണ്ടി സംബന്ധിച്ചു. സെക്രട്ടറി ഷെരീഫ് പാറപ്പുറത്ത് സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇഖ്ബാല്‍ കുമരനെല്ലൂര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് ഇഹ്സാന്‍ ഖിറാഅത്ത് നടത്തി.

റസാഖ് ചാലിശ്ശേരി,അന്‍വര്‍ പരിച്ചിക്കട,അഹ്മദ് സഗീര്‍,ഷബീര്‍ അമ്പാടത്ത്,പി.സി അബ്ദുള്‍ കരീം,താഹിര്‍ മണ്ണാര്‍ക്കാട്, ബാസിത്ത് പട്ടാമ്പി,നൗഷാദ്,ഹസ്ബുള്ള നേതൃത്വം നല്‍കി.

Test User: