ലണ്ടന്‍: അക്കാര്യത്തില്‍ തീരുമാനമായി ഖത്തര്‍ ടിക്കറ്റ് നേടാനുള്ള ശ്രമത്തില്‍ യുദ്ധ ബാധിത യുക്രൈന്‍ ആദ്യ കടമ്പ പിന്നിടാന്‍ യുറോപ്യന്‍ പ്ലേ ഓഫ് സെമിയില്‍ ജൂണ്‍ ഒന്നിന് സ്‌കോകോട്ട്‌ലന്‍ഡിനെ നേരിടും.
ഈ മല്‍സരം ജയിച്ചാല്‍ നാല് ദിവസത്തിന് ശേഷം വെയില്‍സുമായി പ്ലേ ഓഫ് ഫൈനല്‍. അതിലും ജയിച്ചാല്‍ വീറോടെ ഖത്തറില്‍ കളിക്കാം. യൂറോപ്പിലെ മൂന്ന് പ്ലേ ഓഫുകളില്‍ യുക്രെയിന്റെ അഭ്യര്‍ത്ഥന മാനിച്ച് അവരുടെ മല്‍സരം ഫിഫ മാറ്റിവെച്ചിരുന്നു. ഈ മല്‍സരമാണ് നടക്കാന്‍ പോവുന്നത്.
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നായിരുന്നു യുക്രെയിന്‍ മല്‍സരം മാറ്റിയത്. ഖത്തര്‍ ലോകകപ്പിന്റെ ഗ്രൂപ്പ് നറുക്കെടുപ്പ് നേരത്തെ കഴിഞ്ഞിട്ടുണ്ട്. യുക്രെയിനും സ്‌കോട്ട്‌ലന്‍ഡും വെയില്‍സും ഉള്‍പ്പെടുന്ന പ്ലേ ഓഫ് സംഘത്തിലെ വിജയികള്‍ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പിലാണ്.
ഇതുള്‍പ്പെടെ ഖത്തറിലേക്ക് മൂന്ന് ടീമുകളെയാണ് ഇനി കണ്ടെത്താനുള്ളത്. ഏഷ്യയിലെ അഞ്ചാം സ്ഥാനക്കാരും ലാറ്റിനമേരിക്കയിലെ അഞ്ചാം സ്ഥാനക്കാരായ പെറുവും തമ്മിലുള്ള പേ ഓഫ് വിജയികളും കോസറ്റാറിക്കയും ഓഷ്യാനയിലെ ജേതാക്കളും തമ്മിലുള്ള മല്‍സര വിജയികളും. റഷ്യ നടത്തുന്ന അധിനിവേശത്തില്‍ ലോകം പ്രതിഷേധിക്കുമ്പോള്‍ യുക്രെയിന്‍ ഖത്തറില്‍ കളിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഫുട്‌ബോള്‍ പ്രേമികള്‍.