ന്യൂഡല്‍ഹി: യുക്രെയ്‌നില്‍ നിന്നുള്ള ഇന്ത്യക്കാരെ മുഴുവന്‍ ഒഴിപ്പിക്കാനായില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 15-20 പേര്‍ ഇപ്പോഴും യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവര്‍ പുറത്തെത്തിക്കാനായി സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഓപറേഷന്‍ ഗംഗ വിമാനങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. യുക്രെയ്‌നില്‍ കുടുങ്ങിയവര്‍ക്കുള്ള എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കും. യുക്രെയ്ന്‍ വിടാന്‍ താല്‍പര്യമുള്ളവരെ എല്ലാവരേയും പുറത്ത് കടക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.