X

ആദ്യ ദിവസം യുക്രൈയ്ന്‍ നഷ്ടമായത് 137 സൈനികര്‍; റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി ലോകരാജ്യങ്ങള്‍

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ 137 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വോളദിമര്‍ സെലനസ്‌കി. 316 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.

റഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും നാറ്റോ അംഗത്തിനായി 27 യൂറോപ്യന്‍ രാജ്യങ്ങളുമായി സംസാരിച്ചെങ്കിലും അവര്‍ കൃത്യമായി മറുപടി നല്‍കുന്നില്ല, എന്നാല്‍ ഞങ്ങള്‍ ആരെയും ഭയക്കുന്നില്ലെന്നും സെലനസ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. നിലവില്‍ ന്യൂസിലാന്‍ഡ്,ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് റഷ്യക്ക് മേല്‍ വിവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും യുക്രൈനിലുഉള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Test User: