X

യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാം: റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ്

യുക്രൈന്‍ ആയുധം താഴെ വച്ചാല്‍ ചര്‍ച്ചയ്ക്ക് തയാറാകാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ‘ഇപ്പോള്‍ നടക്കുന്നത് അധിനിവേശമല്ല. യുക്രൈനെ സ്വതന്ത്രരാക്കാനുള്ള നീക്കമാണ്’, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. റഷ്യയുടെ സൈന്യം യുക്രൈന്‍ തലസ്ഥാനത്ത് എത്തിയതിന് പിന്നാലെ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുക്രൈന്‍ ഭരണകൂടം മുന്‍പ് അറിയിച്ചിരുന്നു.

അതേസമയം, യുക്രൈന്‍ റഷ്യയുടെ ആക്രമണങ്ങള്‍ക്ക് തിരിച്ചടി കൊടുത്തതായും റിപ്പോര്‍ട്ട് പുറത്തുവരുന്നുണ്ട്. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ 137 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പ്രസിഡന്റ് വോളദിമര്‍ സെലനസ്‌കി അറിയിച്ചു. റഷ്യയോട് ഒറ്റയ്ക്ക് പോരാടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും നാറ്റോ അംഗത്തിനായി 27 യൂറോപ്യന്‍ രാജ്യങ്ങളുമായി സംസാരിച്ചെങ്കിലും അവര്‍ കൃത്യമായി മറുപടി നല്‍കുന്നില്ല, എന്നാല്‍ ഞങ്ങള്‍ ആരെയും ഭയക്കുന്നില്ലെന്നും സെലനസ്‌കി കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി. നിലവില്‍ ന്യൂസിലാന്‍ഡ്,ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് റഷ്യക്ക് മേല്‍ വിവിധ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളും യുക്രൈനിലുഉള്ള പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Test User: