X

യുകെയിലേക്ക്‌ വരുന്ന വിദ്യാർത്ഥികൾക്ക്‌ ഓറിയന്റേഷൻ സെഷൻ 29 ന്

യുകെയിലേക്ക്‌ വരുന്ന വിദ്യാർത്ഥികൾക്ക്‌ ഓറിയന്റേഷൻ സെഷൻ 29 ന് . യുകെയിലേക്ക് പഠനത്തിനും ജോലിക്കുമായി വരുന്നവര്‍ അറഞ്ഞിരിക്കേണ്ട വിഷയങ്ങളെ ആധാരമാക്കി പ്രധാനമായും വിദ്യാര്‍ത്ഥികളെ യുകെ ജീവിതവും പഠന രീതികളുകളും ഇപ്പോള്‍ പഠിക്കുന്നവരില്‍ നിന്നും മനസ്സിലാക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണു ഈ സെഷനുകള്‍.വര്‍ദ്ധിച്ചു വരുന്ന ജീവിത ചെലവുകള്‍, താമസിക്കുവാന്‍ വീടുകളും ഹോസ്റ്റലുകളും ലഭിക്കാത്ത അവസ്ഥ, ഇത്തരം സാഹചര്യങ്ങളില്‍ ഉടലെടുത്ത ചില പ്രത്യേക പ്രവണതകള്‍ എന്നിവയൊക്കെ മനസ്സിലാക്കുവാന്‍ ഇത് സഹായകരമാകും.

യൂണിവേഴ്‌സിറ്റി ജീവിതം, പഠന രീതികള്‍ കോഴ്‌സ് സംബന്ധമായ ചോദ്യങ്ങള്‍ ഒക്കെ യുകെയിലുള്ളവരുമായി ചോദിക്കാനും അവസരമുണ്ടാകും. യുകെയിലേക്ക് വരാന്‍ കാത്തിരിക്കുന്നവര്‍ക്കും, താല്‍പര്യമുള്ളവര്‍ക്കും, യുകെയില്‍ എത്തി കോഴ്‌സ് തുടങ്ങിയവര്‍ക്കും ഇത് സഹായകരമാവും.
സാധാരണയായി വരുന്ന സംശയങ്ങളായ ബാങ്ക് അക്കൗണ്ട്, ഡ്രൈവിംഗ്, പാര്‍ട്ട് റ്റൈം ജോലി തുടങ്ങി ഏത് വിഷയത്തിലും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടാകും. ആംഗ്ലിയ റസ്‌കിന്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റും കൈരളി യുകെ ദേശീയ കമ്മറ്റി അംഗവുമായ നിതിന്‍ രാജ് ചര്‍ച്ചയ്ക്ക് നേതൃത്ത്വം നല്‍കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സൂം വഴി നടത്തുന്ന സെഷനില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ റജിസ്റ്റര്‍ ചെയുക. ഇത് പരമാവധി ആളുകളിലേക്ക് ഷെയര്‍ ചെയ്ത് പുതിയതായി വരുന്ന വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും സഹായിക്കണമെന്ന് കൈരളി യുകെ ദേശീയകമ്മറ്റി അഭ്യര്‍ത്ഥിച്ചു.

» https://forms.gle/H6Nvf3zBtU1zavVGA

 

 

Chandrika Web: