X

പശുവാല്‍ കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപണം: കൗമാരക്കാരന് ക്രൂരമര്‍ദ്ദനം

To go with India-politics-religion-beef,FOCUS by Abhaya SRIVASTAVA In this photograph taken on November 5, 2015, volunteers of the vigilante group of Gau Raksha Dal (Cow Protection Squad) gather to inspect a truck on a highway in Taranagar in the desert state of Rajasthan. Cow slaughter and consumption of beef are banned in Rajasthan and many other states of officially secular India which has substantial Muslim and Christian populations, and almost every night a vigilante squad lie in wait for suspected cattle smugglers, in a bid to enforce the ban. AFP PHOTO/CHANDAN KHANNA

പശുവാല്‍ കയ്യില്‍ സൂക്ഷിച്ചെന്ന് ആരോപിച്ച് കൗമാരക്കാരെ ഗോ രക്ഷകര്‍ ആക്രമിച്ചു. വെള്ളിയാഴ്ചയാണ് വിവാദാസ്പദമായ സംഭവം നടന്നത്. ഉജ്ജയിനിയില്‍ വെച്ചായിരുന്നു പശുവാല്‍ കയ്യില്‍ സൂക്ഷിച്ചുവെന്ന് പറഞ്ഞ് കൗമാരക്കാരനെ മര്‍ദ്ദിച്ചത്.

അതേസമയം മര്‍ദ്ദിച്ച സംഘത്തിന് ഹിന്ദുത്വ സംഘടനകളുമായി യാതൊരു ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു.

ജിവാജിഗഞ്ച് സ്വദേശിയായ പതിനേഴുകാരന്‍ ഗുമാന്‍ദേവ് ക്ഷേത്രത്തിനടുത്ത് ജോലി ചെയ്തു കൊണ്ടിരിക്കവേ പത്തോളം വരുന്ന സംഘം പശുവാല്‍ എവിടെയെന്ന് ചോദിച്ച് എത്തുകയായിരുന്നു. എവിടെ നിന്നാണത് കിട്ടിയെന്ന് ചോദിച്ചായിരുന്നു മര്‍ദനം.
പശുവാല്‍ എവിടെ നിന്നാണ് കിട്ടിയതെന്ന ചോദ്യത്തിന് നല്‍കിയ മറുപടി തൃപ്തിപ്പെടുത്താത്തിനെത്തുടര്‍ന്നായിരുന്നു ആക്രമണം. സംഭവത്തില്‍ നാല് പേരെ അറസ്റ്റ് ചെയ്തുവെന്നും മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

chandrika: