ലണ്ടന്‍: ക്ലബ് സീസണ്‍ അവസാനിച്ചതിന് പിറകെ യൂറോപ്പ് രാജ്യാന്തര മല്‍സരത്തിരക്കിലേക്ക്. ഇന്നും നാളെയും യുവേഫ നാഷന്‍സ് ലീഗ് സെമി ഫൈനലുകളാണ്. ഞായര്‍ ഫൈനലും. ഇന്ന് രാത്രി നെതര്‍ലന്‍ഡ്‌സ് ക്രൊയേഷ്യയുമായി കളിക്കുമ്പോള്‍ നാളെ രാത്രി സ്‌പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ വരുന്നു. നാളെ കഴിഞ്ഞാല്‍ യൂറോ യോഗ്യതാ മല്‍സരങ്ങളുടെ ബഹളവുമായി. ഇന്നത്തെ ആദ്യ സെമി തുല്യശക്തികളുടെ തകര്‍പ്പനങ്കമണ്. ഖത്തര്‍ ലോകകപ്പില്‍ പ്രതീക്ഷിച്ച രീതിയില്‍ മിന്നാന്‍ കഴിയാത്തവരാണ് ഡച്ചുകാര്‍. ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രോട്ട് സംഘത്തെ നയിക്കുന്നത് ലുക്കാ മോദ്രിച്ചാണ്. വിര്‍ജില്‍ വാന്‍ ഡിജിക് ഡച്ചുകാരെയും. ഇന്ന് രാത്രി 12-30 ന് നടക്കുന്ന മല്‍സരത്തിന് ശേഷം നാളെയാണ് ഗംഭീര പോരാട്ടം. വന്‍കരാ ചാമ്പ്യന്മാരായിട്ടും ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ കഴിയാതിരുന്ന ഇറ്റലിക്ക് കരുത്തരായ സ്‌പെയിന്‍ വലിയ വെല്ലുവിളിയാണ്. യുവതാരങ്ങളാണ് സ്പാനിഷ് കരുത്ത്. ഇറ്റലിയാവട്ടെ ഇപ്പോഴും സീനിയേഴ്‌സിനെ വെച്ചുള്ള കളിയാണ്.