യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ്, ഫ്രാന്‍സ്, ബെല്‍ജിയം, ഇറ്റലി എന്നീ ടീമുകള്‍ ഇന്ന് രാത്രി കളത്തിലിറങ്ങും. ഇന്ന് രാത്രി 12.15നാണ് പോരാട്ടം അരങ്ങേറുന്നത്. ജര്‍മ്മനി നെതര്‍ലാന്‍ഡ്സിനെയും ബെല്‍ജിയം ഫ്രാന്‍സിനെയും ഇറ്റലി ഇസ്രായേലിനെയുമാണ് നേരിടുക.
നേരത്തെ യുവേഫ നാഷന്‍സ് ലീഗില്‍ ജര്‍മ്മനിയും നെതര്‍ലാന്‍ഡ്സും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയപ്പോള്‍ ആരാധകര്‍ കാഴ്ച്ചക്കാരായത് വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ്. ത്രില്ലടിപ്പിച്ച മത്സരം 2-2 എന്ന സ്‌കോറില്‍ സമനിലയിലാണ് അവസാനിച്ചത്. എന്നാല്‍ ഇപ്പോള്‍ ഒരുമാസത്തിന് ശേഷം ഇരു ടീമുകളും നേര്‍ക്കുനേര്‍ എത്തുകയാണ്. മൂന്ന് മത്സരങ്ങളിലായി ഏഴ് പോയിന്റുള്ള ജര്‍മ്മനി ഒന്നാം സ്ഥാനം അടയാളപ്പെടുത്താന്‍ നില്‍ക്കെ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഒന്നാം സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷയിലായിരിക്കും നെതര്‍ലാന്‍ഡ്സ കളത്തില്‍ ഇറങ്ങുക. ഗ്രൂപ്പ് രണ്ടിലാകട്ടെ മുന്‍ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ബെല്‍ജിയത്തെയാണ് നേരിടുന്നത്. മൂന്നാം വട്ടവും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനുള്ള തയ്യാറെടുപ്പുമായിട്ടായിരിക്കും ഫ്രാന്‍സ് എത്തുക. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ബെല്‍ജിയം ഇറ്റലിയുമായി സമനില നേടിയിരുന്നു. ഇതുവരെ തോല്‍ക്കാത്ത് ഇറ്റലി ഇന്ന് ഇസ്രാഈലിനെതിരെ കളത്തിലിറങ്ങും.