ആദ്യ പകുതിയില്‍ രണ്ടു ഗോളിന് പിറകില്‍ പോയ റയല്‍ മാഡ്രിഡ് രണ്ടാം പകുതിയില്‍ സംഹാര താണ്ടവമാടിയതോടെ ബെറൂസിയ ഡോര്‍ട്ട്മുണ്ട് വലയില്‍ ചെന്ന് പതിച്ചത് 5 ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ 5-2 ന്റെ തകര്‍പ്പന്‍ ജയത്തോടെ റയല്‍ കുതിപ്പ് തുടര്‍ന്നു.
സാന്‍ഡിയാഗോ ബര്‍ണബ്യൂവില്‍ നടന്ന പോരാട്ടത്തില്‍ ബ്രസീലിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ഹാട്രിക്കാണ് ഡോര്‍ട്ട്മുണ്ടിന്റെ കഥകഴിച്ചത്. 30 ാം മിനിറ്റില്‍ ഡോണയല്‍ മലെനിലൂടെയാണ് ഡോര്‍ട്ട് മുണ്ട് ആദ്യ ലീഡെടുക്കുന്നത്.
34ാം മിനിറ്റില്‍ ജാമി ഗിട്ടന്‍സിലൂടെ ഡോര്‍ട്ട് ഇരട്ടിയാക്കിയതോടെ കളിപൂര്‍ണമായും ഡോര്‍ട്ട്മുണ്ടിന്റെ കൈകളിലായി. എന്നാല്‍, രണ്ടാം പകുതിയില്‍ റയല്‍ പ്രതിരോധതാരം അന്റോണിയോ റൂഡിഗറിലൂടെ റയല്‍ ആദ്യ ഗോള്‍ കണ്ടെത്തി(21).
രണ്ട് മിനിറ്റിനകം വിനീഷ്യസ് ജൂനിയര്‍ നേടിയ ഗോളിലൂടെ ഗോള്‍ നില തുല്യമാക്കി (22). 83ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്വസും ഗോള്‍ കണ്ടെത്തിയതോടെ റയല്‍ ആദ്യമായി ലീഡെടുത്തു (32). 86ാം മിനിറ്റില്‍ ഡോര്‍ട്ട്മുണ്ടിനെ ഞെട്ടിച്ച് വിനി തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ റയല്‍ ലീഡ് ഇരട്ടിയാക്കി (42).
എന്നാല്‍, വിനീഷ്യസ് അവിടംകൊണ്ടും നിര്‍ത്തിയില്ല. നിശ്ചിത സമയം കടന്ന് 93 ാം മിനിറ്റില്‍ വിനിയുടെ ഹാട്രിക് എത്തിയതോടെ ഡോര്‍ട്ട്മുണ്ട് തരിപ്പണമായി. കഴിഞ്ഞ മത്സരത്തില്‍ ലില്ലെയോട് ഒരു ഗോളിന് പരാജയപ്പെട്ട റയലിന് ചാമ്പ്യന്‍സ് ലീഗില്‍ ഗംഭീരമായി തിരിച്ചുവരാനായി. എന്നാല്‍, ഡോര്‍ട്ട്മുണ്ടിനാകട്ടെ സീസണിലെ ആദ്യ തോല്‍വിയാണിത്.