യുവേഫ ചാമ്പ്യന്‍സ് ലീഗ്: ലിവറിന് തോല്‍വി, ബാഴ്‌സക്ക് സമനില; ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയായി

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലിവര്‍പൂളിന് ഞെട്ടിക്കുന്ന തോല്‍വി. പി.എസ്.വി ഐന്തോവനാണ് ലിവര്‍പൂളിനെ 3-2ന് അട്ടിമറിച്ചത്. തോറ്റെങ്കിലും 21 പോയിന്റോടെ ലിവര്‍പൂളാണ് പോയിന്റ് ടേബിളില്‍ മുന്നില്‍.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണയെ അറ്റ്‌ലാന്റ 2-2ന് സമനിലയില്‍ പിരിഞ്ഞു. രണ്ട് തവണയും ഗോള്‍ നേടി മുന്നില്‍ നിന്ന ശേഷമാണ് ബാഴ്‌സ സമനില വഴങ്ങിയത്. ലാമിന്‍ യമാല്‍, റൊണാള്‍ഡ് അരോഹോ എന്നിവരാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. എഡേഴ്‌സണ്‍, മരിയോ പസലിച് എന്നിവര്‍ അന്റ്‌ലാന്റക്കായി ഗോള്‍ നേടി. പോയിന്റ് പട്ടികയില്‍ രണ്ടാമതായാണ് ബാഴ്‌സ ഗ്രൂപ്പ് ഘട്ടം പൂര്‍ത്തിയാക്കിയത്.

മറ്റ് മത്സരങ്ങളില്‍ ബയേണ്‍ മ്യൂണിച്ച് 3-1ന് സ്ലോവന്‍ ബ്രാറ്റിസ്ലാവയെ തോല്‍പ്പിച്ചു. മാഞ്ചസ്റ്റര്‍ സിറ്റി 3-1ന് ക്ലബ് ബ്രൂജെയെ തകര്‍ത്തു. റയല്‍ മഡ്രിഡ് 3-0ന് ബ്രെസ്റ്റിനെയും പി.എസ്.ജി 41ന് സ്റ്റുട്ട്ഗാര്‍ട്ടിനെയും ആഴ്‌സണല്‍ 2-1ന് ജിറോണയെയും ഇന്റര്‍മിലാന്‍ 3-0ന് മൊണാക്കോയെയും തോല്‍പ്പിച്ചു. യുവന്റസ് ബെനഫിക്കയോട് 2-0ന് തോല്‍വി വഴങ്ങി. എ.സി മിലാനെ ഡിനാമോ സാഗ്രെബ് 2-1ന് തോല്‍പ്പിച്ചു.

webdesk13:
whatsapp
line