ഓള്‍ഡ്ട്രാഫോര്‍ഡ് : യുവേഫ ചാമ്പ്യസ്‌ലീഗ് ഗ്രൂപ്പ് പോരാട്ടത്തില്‍ വമ്പന്‍മാരായ ബാര്‍സലോണ, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ചെല്‍സി, പി.എസ്.ജി,ബയേണ്‍,യുവന്റസ് തുടങ്ങി മുന്‍നിര ടീമുകള്‍ ഇന്ന് കളത്തിലറങ്ങും.
കീരിട ഫേവറേറ്റ്‌സുകളായ ബാര്‍സലോണയുടെ എതിരാളി ഗ്രീക്ക് ക്ലബായ ഒളിംപിയാക്കോസാണ്. നേരത്തെ നൗകാംപില്‍ നടന്ന ഹോം മത്സരത്തില്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി, ലൂകാസ് ഡിന്യെ എന്നിവരുടെ ഗോള്‍ മികവില്‍ ഒളിയിംപിയാക്കോസിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ബാര്‍സ തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പില്‍ ഡിയില്‍ കളിച്ച മൂന്നു മത്സരങ്ങളും വിജയിച്ച ബാര്‍സ ഒന്‍പതു പോയന്റുമായി ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരുമായ യുവന്റസ സ്‌പോര്‍ടിംഗ് ലിസ്ബണിനെ നേരിടും. മൂന്നു മത്സരങ്ങളില്‍ നിന്നായി ആറു പോയന്റുമായി ഗ്രൂപ്പില്‍ രണ്ടാമതാണ് യുവന്റ്‌സ്.
ഗ്രൂപ്പ് എയില്‍ ഓള്‍ഡ്ട്രാഫോര്‍ഡില്‍ സ്വന്തം കാണികള്‍ക്കു മുമ്പില്‍ പോര്‍ച്ചുഗീസ് ക്ലബ് ബെനിഫിക്കയെ നേരിടുന്ന മാഞ്ചസ്റ്റര്‍ യുണെറ്റഡ് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. പ്രീമിയര്‍ ലീഗില്‍ ശക്തരായ ടോട്ടന്‍ഹാമിനെ തോല്‍പ്പിച്ച യുണൈറ്റഡ് ആദ്യ ഇലവനില്‍ ഫ്രഞ്ച് താരം ആന്റണി മാര്‍സ്യലിന് അവസരം നല്‍കിയേക്കും. ടോട്ടന്‍ഹാമിനെതിരെ പകര കാരനായിറങ്ങിയ മാര്‍സ്യല്‍ നേടിയ ഏകഗോളിലാണ് യുണൈറ്റഡ് ജയിച്ചു കയറിയത്. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങള്‍ വിജയിച്ച യുണൈറ്റഡ് ഒന്നാമതും ആറുപോയന്റുമായി ബെനിഫക്ക രണ്ടാമതുമാണ്. ഗ്രൂപ്പില്‍ മറ്റൊരു കളിയില്‍ എഫ്്‌സി ബസേല്‍ സിഎസ്‌കെഎ മോസ്‌കോയെ നേരിടും.
സെല്‍റ്റിക്-ബയേണ്‍ മ്യൂണിക്, പി.എസ്.ജി- ആന്ദര്‍ലെഷ്ത് പോരാട്ടങ്ങളാണ് ഗ്രൂപ്പ്് ബിയില്‍ ഇന്ന് അരങ്ങേറുക. ഫ്രഞ്ച് ലീഗില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന ബ്രസീലിയന്‍ താരം നെയ്യമര്‍ ഇന്ന് കളത്തില്‍ തിരിച്ചെത്തും. ആന്ദര്‍ലെഷ്തിനെതിരെ ഉറുഗ്വെന്‍ മുന്‍നിര താരം എഡിസണ്‍ കവാനിക്ക് ഗോള്‍ നേടാനായാല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ എട്ടുമത്സരങ്ങളില്‍ ഗോള്‍നേടുന്ന താരം എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ്‌ക്കൊപ്പം പങ്കിടാം. ഇന്നത്തെ മത്സരം വിജയിച്ചാല്‍ 1989നു ശേഷം ബയേണ്‍ മ്യണിക്കിനെ തോല്‍പ്പിക്കാന്ന ആദ്യ സ്‌കോട്ടിഷ് ടീമെന്ന ഖ്യാതിയാണ് സെല്‍റ്റിക്കിനെ കാത്തിരിക്കുന്നത്.
മരണ ഗ്രൂപ്പെന്ന്് വിശേഷിപ്പിക്കുന്ന ഗ്രൂപ്പ് സിയില്‍ റോമ-ചെല്‍സി ഗ്ലാമര്‍ പോരാട്ടം അരങ്ങേറും. എ.എസ് റോമയുടെ തട്ടകത്തിലാണ് കളി. നേരത്തെ ഗ്രൂപ്പിലെ ആവേശപ്പോരില്‍ ഇരുവരും സമനില (3-3) പാലിച്ചിരുന്നു. ്ഏദന്‍ ഹസാര്‍ഡ് കളിയുടെ 75-ാം മിനുട്ടില്‍ ഗോള്‍ കണ്ടെത്തി ഇംഗ്ലീഷ് ചാമ്പ്യന്‍മാരെ തോല്‍വിയില്‍ നിന്ന്് രക്ഷിക്കുകയായിരുന്നു. നടപ്പു സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യവിജയം ലക്ഷ്യവെക്കുന്ന സ്പാനിഷ് ടീം അത്‌ലറ്റികോ മാന്‍ഡ്രിഡിന്റെ ഇന്നത്തെ എതിരാളി താരതമ്യേന ദുര്‍ബലരായ അസര്‍ബെയ്ജാനില്‍ നിന്നുള്ള ഖരാബാണ്. ചെല്‍സി (7), റോമ (5), അത്‌ലറ്റികോ മാഡ്രിഡ്(2), ഖരാബാഗ് (1) ഗ്രൂപ്പില്‍ യഥാക്രമം ആദ്യ നാലുസ്ഥാനങ്ങളില്‍.