കോഴിക്കോട്: ഒക്ടോബർ 8ന് നടത്തിയ യു.ഡി.വൈ.എഫ് നിയമസഭാ മാർച്ചിനെ തുടർന്ന് റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. അഡ്വ. മൃതുൽ ജോൺ മാത്യവാണ് ജാമ്യക്കാർക്ക് വേണ്ടി ഹാജരായത്.