X

യു.ഡി.വൈ.എഫ് നിയമസഭാ മാർച്ച് സമര നായകർക്ക് കോഴിക്കോട് ഉജ്ജ്വല സ്വീകരണം

കോഴിക്കോട് : ഒക്ടോബർ 8ന് നടത്തിയ യു.ഡി.വൈ.എഫ് നിയമസഭാ മാർച്ചിനെ തുടർന്ന് അറസ്റ്റിലായി ഇന്നലെ ജാമ്യം ലഭിച്ചു കോഴിക്കോട് എത്തിയ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസും ഉൾപ്പെടെയുള്ളവർക്ക് ആവേശകരമായ സ്വീകരണം നൽകി.

ക്രിമിനൽ പോലീസ് – സംഘപരിവാർ – മാഫിയാ കൂട്ട്കെട്ടിനെതിരെ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തിയ നിയമസഭാ മാർച്ചിനെ തുടർന്നാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ആർ.എസ്.പി യുവജന വിഭാഗം സംസ്ഥാന പ്രസിഡണ്ട് ഉല്ലാസ് കോവൂർ, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡണ്ട് യൂസുഫലി മടവൂർ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണു, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി ഉൾപ്പടെ 37 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.

തിരുനെൽവേലി – ജാം നാഗർ എക്സ്പ്രസ്സ്‌ ട്രെയിനിൽ കോഴിക്കോട് എത്തിയ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. കാര്യറ നസീർ, ടി പി എം ജിഷാൻ, അഡ്വ. ഫാത്തിമ തെഹ്‌ലിയ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ ഷാനിദ്, നാഷണൽ യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് യൂസഫലി മടവൂർ, യൂത്ത് ലീഗ് പ്രവർത്തകരായ അസ്‌ലം ചവറ, ജുബൈർ കരീറ്റിപ്പറമ്പ്, നഷീദ് മഞ്ചേരി, അഫ്നീദ് തലശ്ശേരി എന്നിവരെ പ്രവർത്തകർ വർദ്ധിത വീര്യത്തോടെ സ്വീകരിച്ചു. ഹാരാർപ്പണം നടത്തിയും മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ നേതാക്കൾക്ക് ഐക്യദാർഢ്യം നേർന്നു. നൂറ് കണക്കിന് പ്രവർത്തകർ നേതാക്കളെ സ്വീകരിക്കാൻ എത്തിയിരുന്നു.

ചുവപ്പ് നരച്ച കാവിക്കും, കൽതുറങ്കുകൾക്കും പോരാട്ട വീര്യം തകർക്കാനാവില്ല എന്നെഴുതിയ ബാനറിന് പിറകിൽ സമര നായകർ അണിനിരന്നു. പ്രവർത്തകർ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചു. ഇടത് സർക്കാറിനെതിരെ സംസ്ഥാനതുടനീളം അലയടിക്കുന്ന യുവജന വികാരമാണ് ഒക്ടോബർ 8ന് നടന്ന യു.ഡി.വൈ.എഫ് നിയമ സഭ മാർച്ചിൽ അലയടിച്ചത്. ഇതിൽ വിറളിപൂണ്ടാണ് നേതാക്കളെ അന്യായമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.

സ്വീകരണ സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, യൂത്ത് ലീഗ് ട്രഷറർ പി. ഇസ്മായിൽ, വൈസ് പ്രസിഡന്റ്‌മാരായ ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി പ്രസംഗിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സ്വീകണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംസാരിച്ചു.

സാജിദ് നടുവണ്ണൂർ, സി.കെ ഷാക്കിർ, ആഷിഖ് ചെലവൂർ, മുഫീദ തെസ്നി, ടി. മൊയ്‌തീൻ കോയ, എം.പി നവാസ്, കെ. എം. എ റഷീദ്, സി. ജാഫർ സാദിഖ്‌, കെ. എം ഖലീൽ, പി. കെ നവാസ്, സി. കെ നജാഫ്, പി. വി അഹമ്മദ് സാജു, എം. പി ഷാജഹാൻ, ഷഫീഖ് അരക്കിണർ, സൈദ് ഫസൽ, ഷുഹൈബ് കുന്നത്, സിറാജ് ചിറ്റേടത്ത്, ഒ. എം നൗഷാദ്, സമദ് നടേരി, അർഷുൽ അഹമ്മദ്, സഫറി വെള്ളയിൽ, അഫ്നാസ് ചോറോട്, സ്വൈബ് മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.

കോഴിക്കോട് എത്തുന്നതിനെ മുന്നേ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണത്തിന് മുസ്‌ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം, കർഷക സംഘം ജില്ല പ്രസിഡന്റ്‌ ഹബീബ് മുഹമ്മദ്‌, അസീം കുഞ്ഞി നേതൃത്വം നൽകി, കായംകുളം റയിൽവേ സ്റ്റേഷനിൽ മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ശ്യാം സുന്ദർ, യൂത്ത് ലീഗ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് ഷാഫി കാട്ടിൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹനീഫ, ആലപ്പുഴ ജില്ലാ ട്രഷറർ സാബു ഇലവുംമൂട്ടിൽ നേതൃത്വം നൽകി. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഷിബി കാസിം വൈസ് പ്രസിഡന്റുമാരായ അഡ്വ താരിഷ് മുഹമ്മദ്‌,മാഹീൻ മഠത്തിൽ,msf സംസ്ഥാന വൈസ് പ്രസിഡന്റ് അൽത്താഫ് സുബൈർ എന്നിവർ നേതൃത്വം നൽകി. ആലുവയിൽ മുസ്‌ലിം യൂത്ത് ലീഗ് എറണാകുളം ജില്ല പി.എ സലീം, ജനറൽ സെക്രട്ടറി കെ.പി സുബൈർ, പി എം നദിർഷാ, കെ എ ഷുഹൈബ്, അബ്ദുള്ള കരോളി, കബീർ നത്തേക്കാട്, വി.ഛ് ഗഫൂർ നേതൃത്വം നൽകി. ഷൊർണുരിൽ നൽകിയ സ്വീകരണത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ, ജില്ല പ്രസിഡന്റ്‌ പി. എം മുസ്തഫ തങ്ങൾ, ജനറൽ സെക്രട്ടറി റിയാസ് നാലകത്ത്, നൗഷാദ് വെള്ളപ്പാടം, മാടാല മുഹമ്മദലി , എ.കെ.എം ഹനീഫ , ഷബീർ തോട്ടത്തിൽ നേതൃത്വം നൽകി.

webdesk14: