റിയാദ്: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാതലത്തില്‍ സഊദിയില്‍ നിരവധി പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ലോക്ഡൗണ്‍ കാരണം നേരത്തെ പലരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതേ തുടര്‍ന്ന് പ്രവാസികളുടെ എണ്ണം മൊത്തം അടിസ്ഥാനത്തില്‍ 19,000 കുറഞ്ഞുവെന്ന് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ചൂണ്ടിക്കാണിക്കുന്നു.
വിദ്യാഭ്യാസം, മൊത്തവ്യാപാരം, പ്രഫഷണല്‍ മേഖല എന്നീ രംഗത്തെ സ്വകാര്യ മേഖലകളില്‍ വന്‍ നഷ്ടമുണ്ടായതായും കണക്കുകള്‍ പറയുന്നു.
അതേസമയം കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുന്നതോടെ തൊഴിലില്ലായ്മ നിരക്കില്‍ ക്രമാനുഗതമായ പുരോഗതി വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. 2020 രണ്ടാം പാദത്തില്‍ തൊഴിലില്ലായ്മ നിരക്ക് 15.4 ശതമാനമായി ഉയര്‍ന്നതോടെ വിപണിയില്‍ തൊഴിലവസരങ്ങള്‍ മെച്ചപ്പെടുമെന്ന് ജദ്‌വ ഇന്‍വെസ്റ്റ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നു.