X

അഴിമതി: സഊദിയില്‍ 1,200 ലേറെ അക്കൗണ്ടുകള്‍ മരവിപ്പിച്ചു

 

റിയാദ്: അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി 1,200 ലേറെ അക്കൗണ്ടുകള്‍ മൂന്ന് ദിവസത്തിനിടെ സഊദി ബാങ്കുകള്‍ മരവിപ്പിച്ചു. അഴിമതി കേസുകളില്‍ അറസ്റ്റിലായ രാജകുമാരന്മാരുടെയും മന്ത്രിമാരുടെയും വ്യവസായികളുടെയും അക്കൗണ്ടുകളും ഇവരുടെ ഉടമസ്ഥതയിലുള്ളതോ ബിനാമിയായി നടത്തുന്നതോ ആയ കമ്പനികളുടെ പേരിലുള്ള അക്കൗണ്ടുകളുമാണ് മരവിപ്പിച്ചത്. അറസ്റ്റിലാകാത്ത നൂറുകണക്കിന് ആളുകളുടെ അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. അഴിമതിയില്‍ പങ്കുള്ളതായി സംശയിച്ചാണ് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. അക്കൗണ്ടുകള്‍ മരവിപ്പിക്കേണ്ട നൂറുകണക്കിന് ആളുകളുടെ പട്ടിക സഊദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ബ്ലൂംബെര്‍ഗ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

chandrika: