നിയമ സഭയിൽ പ്രതിഷേധിച്ച ചെറുപ്പക്കാരായ എം.എല്‍.എമാര്‍ തോറ്റു പോകുമെന്ന് പറയാന്‍ സ്പീക്കര്‍ക്ക് എന്ത് അവകാശമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു. നടുത്തളത്തില്‍ പ്രതിപക്ഷം ഇറങ്ങുന്നത് ആദ്യമായൊന്നുമല്ല. എല്‍.ഡി.എഫ് ചെയ്തത് പോലെ സ്പീക്കറുടെ ഡയസില്‍ കയറി കസേരയൊന്നും ഞങ്ങള്‍ മറിച്ചിട്ടില്ല. അംഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍ നടത്തിയ തെറ്റായ പരാമര്‍ശം പിന്‍വലിക്കണം. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് മറന്നു കൊണ്ടാണ് അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.