X

യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇന്ന് സെക്രട്ടേറിയറ്റ് വളയും

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികമായ ഇന്ന് ദുര്‍ഭരണത്തിനും, ജനദ്രോഹത്തിനും, അഴിമതിയ്ക്കും, നികുതി കൊള്ളയ്ക്കും എതിരെ യു.ഡി.എഫിന്റെ ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളഞ്ഞ് പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ പറഞ്ഞു.

രാവിലെ 6 മണിയോടുകൂടി തിരുവനന്തപുരം ജില്ലയിലെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലെ ഗേറ്റുകള്‍ വളയും. 8 മണിയോടെ മറ്റുജില്ലകളിലെ പ്രവര്‍ത്തകരും അണി നിരക്കും. കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍, കെ.സുധാകരന്‍, രമേശ് ചെന്നിത്തല, പി.കെ.കുഞ്ഞാലിക്കുട്ടി, പി.ജെ.ജോസഫ്, അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ഷിബു ബേബിജോണ്‍ എം.കെ.പ്രേമചന്ദ്രന്‍, സി.പി.ജോണ്‍, പി.എം.എ സലാം, ഡോ.എം.കെ.മുനീര്‍, ജി.ദേവരാജന്‍, അഡ്വ.എ.രാജന്‍ ബാബു, ജോണ്‍ ജോണ്‍ എന്നിവരും യു.ഡി.എഫിന്റെ എം.പിമാരും, എം.എല്‍.എമാരും പ്രസംഗിക്കും.

webdesk11: