X
    Categories: CultureNewsViews

കേരളം യു.ഡി.എഫിന്റെ കൂടെയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേയും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു. ഡി.എഫിന് തന്നെ മുന്‍തൂക്കം ലഭിക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വേ. 14മുതല്‍ 16 സീറ്റു വരെയാണ് യു.ഡി.എഫിന് പ്രവചിക്കുന്നത്. ഇടതു മുന്നണി മൂന്ന് – അഞ്ച് സീറ്റില്‍ ഒതുങ്ങും. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എക്ക് ഒരു സീറ്റിലും ജയസാധ്യത പ്രവചിക്കുന്നു. തെക്കന്‍ കേരളത്തിലാണ് ബി.ഡി.ജെ.എസ് പിന്തുണയോടെ ബി.ജെ.പി സീറ്റ് തുറക്കുമെന്ന് പറയുന്നത്. ഇവിടെ യു.ഡി.എഫിന് 3-5 സീറ്റും എല്‍.ഡി.എഫിന് 1-3 സീറ്റാണ് പറയുന്നത്. മധ്യ കേരളത്തില്‍ 4-5 സീറ്റ് യു.ഡി.എഫിനും 0-1 സീറ്റ് എല്‍.ഡി.എഫിനും ലഭിക്കും. വടക്കന്‍ കേരളത്തില്‍ 7-8 സീറ്റ് യു.ഡി.എഫിന് ലഭിക്കും. ഇടതുമുന്നണിക്ക് 0-1 സീറ്റാണ് സാധ്യത കണക്കാക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: