X

യു.ഡി.എഫ് നാളെ മണിപ്പൂര്‍ ദിനം ആചരിക്കും

തിരുവനന്തപുരം: മണിപ്പൂരില്‍ നടക്കുന്ന അക്രമങ്ങളെ അപലപിച്ചും അവിടത്തെ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും 24ന് യു.ഡി.എഫ് മണിപ്പൂര്‍ ദിനമായി ആചരിക്കുമെന്ന് കണ്‍വീനര്‍ എം.എം ഹസ്സന്‍ അറയിച്ചു. അതിന്റെ ഭാഗമായി നാളെ ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ ജില്ല ആസ്ഥാനങ്ങളില്‍ സംഘടിപ്പിക്കും.

മണിപ്പൂരിലെ കലാപം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ട ബി.ജെ.പി ഭരണകൂടം ആരാധാനാലയങ്ങള്‍ക്കും ന്യൂനപക്ഷവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങള്‍ നിഷ്‌ക്രിയമായി നോക്കി നില്‍ക്കുകയാണ്. രാജ്യത്തെ ഒരു സംസ്ഥാനം കഴിഞ്ഞ 50 ദിവസങ്ങളായി കലാപഭൂമിയാണ്. അവിടെ സമാധാന ശ്രമങ്ങള്‍ക്ക് പോലും മുതിരാതെയാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് പലായനം ചെയ്തത്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ കേള്‍ക്കാനോ സംസാരിക്കാനോ പ്രധാനമന്ത്രി തയ്യാറാകുന്നില്ല. മണിപ്പൂരില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ വര്‍ഗീയവല്‍കരിച്ച് കലാപത്തിലേക്ക് നയിച്ചതിന് പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയുണ്ട്. അതിനാലാണ് സമാധനം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി മുന്‍കൈയെടുക്കാത്തത്. ഹസ്സന്‍ പറഞ്ഞു.

 

webdesk11: