കെ.പി ജലീല്‍
പാലക്കാട്: കേരളത്തിന്റെ ലോക്‌സഭാതിരഞ്ഞെടുപ്പുചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയുംകൂടുതല്‍ പോളിംഗ് രേഖപ്പെടുത്തപ്പെടുന്നത്.. സംസ്ഥാനത്ത് ഇത്തവണയുണ്ടായ കനത്ത വോട്ടിംഗ് ഐക്യജനാധിപത്യമുന്നണിയുടെ പ്രതീക്ഷകള്‍ വാനോളം വര്‍ധിപ്പിക്കുന്നു. ഇത്തവണത്തെ സംസ്ഥാനതലശരാശരി പോളിംഗ് 76.45 ആണ്. പുതുക്കിയ കണക്കുകള്‍ വരുമ്പോള്‍ ഇതിലുമധികമായേക്കും. മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെതിരായുള്ള കടുത്ത പ്രതിഷേധത്തിന്റെ സൂചകമായാണ് ഈ പോളിംഗ് ശതമാനം വിലയിരുത്തപ്പെടുന്നത്.
ശബരിമലവിഷയവും ഇതിന് സഹായിച്ചിട്ടുണ്ടാകാം. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ 74.04 ആയിരുന്ന പോളിംഗ്ശതമാനം കുത്തനെ വര്‍ധിച്ച് 76 നടുത്തെത്തിയതാണ് ഇടതുകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്തെ പല ഭാഗങ്ങളിലുമുണ്ടായ അക്രമസംഭവങ്ങള്‍ ഭയന്ന് യു.ഡി.എഫ് വോട്ടര്‍മാര്‍ വോട്ടുചെയ്യാനെത്തില്ലെന്ന് കരുതിയ ഇടതുക്യാമ്പിനാണ് പോളിംഗിലെ വന്‍വര്‍ധന തിരിച്ചടിയായിരിക്കുന്നത്. ചുട്ടുപഴുത്ത വേനല്‍കാലത്ത് ഇന്നലെ ഈ സീസണിലാദ്യമായി പകല്‍ചൂട് കുത്തനെ കുറഞ്ഞതും പോളിംഗ് വര്‍ധിക്കാനിടയാക്കി. മൂന്നുമണിയാകുമ്പോള്‍ തന്നെ പോളിംഗ് ശതമാനം 60നടുത്തെത്തി. മതന്യൂനപക്ഷമേഖലകളില്‍ കൂടുതല്‍ പോളിംഗ് കൂടിയതും വലിയ സൂചനയാണ്.
പതിവില്‍നിന്ന് വ്യത്യസ്തമായി രാവിലെതന്നെ വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ്ബൂത്തുകളിലെത്തിയത് ഇത്തവണത്തെ അപൂര്‍വതയായി. ചൂടും അക്രമവും ഭയന്നാണ് വോട്ടര്‍മാര്‍ കൂടുതലും രാവിലെതന്നെ ക്യൂവില്‍ നിരന്നത് എങ്കിലും നട്ടുച്ചക്കും ക്യൂവില്‍ നിറയെ ആളുകളുണ്ടായതിന് കാരണം കേന്ദ്രസര്‍ക്കാരിനോടുള്ള വലിയ പ്രതിഷേധത്തിന്റെ സൂചകംതന്നെ. മോദിസര്‍ക്കാരിനെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മുന്നണി വേണമെന്ന വിചാരമാണ് കേരളത്തിലെ വോട്ടര്‍മാരുടെ ഈ കൂട്ടഒഴുക്കിന് കാരണമായത്. രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവും ഇതിന് സഹായകമായി. വയനാട്ടിലെ പോളിംഗ് ശതമാനം 79 കടന്നത് ഇതിന്റെ സൂചനയാണ്.
പോളിംഗ്‌വര്‍ധിച്ചത് തീര്‍ച്ചയായും യു.ഡി.എഫിന് ഗുണം ചെയ്യുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. കേരളത്തിന്റെ കഴിഞ്ഞകാല പാരമ്പര്യവും ഏതാണ്ട് അങ്ങനെതന്നെ. പോളിംഗ് ശതമാനം കുത്തനെകൂടുന്നത് സാധാരണഗതിയില്‍ നിലവിലുള്ള സര്‍ക്കാരിനെതിരായ വിധിയെഴുത്താകുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. പോളിംഗ് ശതമാനം 73 കടന്നാല്‍ അത് യു.ഡി.എഫിന് ഗുണകരമാകുമെന്നാണ് കഴിഞ്ഞകാലഅനുഭവം. 74.42 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ 2014ല്‍ ഇടതുപക്ഷത്തിന് എട്ടും യു.ഡി.എഫിന് 12ഉം സീറ്റുകളാണ് ലഭിച്ചത്. 2009ല്‍ 13 സീറ്റുകള്‍ യു.ഡി.എഫിന് ലഭിച്ചപ്പോള്‍ പോളിംഗ് ശതമാനം 73.36 ആയിരുന്നു. 71.45 ശതമാനം പോളിംഗ് ഉണ്ടായിരുന്ന 2004ല്‍ ഇടതിന് 18 സീറ്റുകള്‍ ലഭിച്ചു. 70.66 ശതമാനം പോളിംഗുണ്ടായ 1998ല്‍ യു.ഡി.എഫിന് 11 സീറ്റുലഭിച്ചപ്പോള്‍ 72.12 ശതമാനമുണ്ടായ 1996ല്‍ ഇരുമുന്നണികളും പത്തുവീതം സീറ്റുകളാണ് നേടിയത്. 91ല്‍ പോളിംഗ് ശതമാനം 73.32; യു.ഡി.എഫ്- 16.
വയനാടിനുപുറമെ ചാലക്കുടി, ആലപ്പുഴ, കോട്ടയം,ആലത്തൂര്‍, കോഴിക്കോട്, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളാണ് കനത്ത പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഇവിടുങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിന്റെ സൂചനയാണ്. ഇടുക്കി, കൊല്ലം, ആറ്റിങ്ങല്‍, പത്തനംതിട്ട, മാവേലിക്കര തു
ങ്ങിയയിടങ്ങളിലാണ് ശരാശരിയിലും താഴെ പോളിംഗ് താണത്. എന്നാല്‍ ഇവിടങ്ങളില്‍ പലയിടത്തും കഴിഞ്ഞതവണത്തേക്കാള്‍ വലിയ ശതമാനമാണ് പോളിംഗില്‍ രേഖപ്പെടുത്തിയതെന്നതും കാണാതിരുന്നുകൂടാ. പത്തനംതിട്ടയിലെ ഏഴുശതമാനവും ആറ്റിങ്ങലിലെ മൂന്നുശതമാനവും വര്‍ധന ഉദാഹരണം.
ഉയര്‍ന്ന പോളിങ് യു.ഡി.എഫ് തരംഗത്തിന്റെ സൂചന
Tags: loksabha election 2019