സര്‍ക്കാര്‍ നടത്തുന്ന കേരളീയം- 2023 പരിപാടി ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്. മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന പര്യടന പരിപാടികളിലും യുഡിഎഫ് സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വികൃതമായ സര്‍ക്കാരിന്റെ മുഖം മിനുക്കുന്നതിനാണ് ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവുമായി ഒരു ആലോചനയും നടത്തിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ രണ്ട് പരിപാടികളും ബഹിഷ്‌കരിക്കുമെന്നും യുഡിഎഫ് അറിയിച്ചു.സംസ്ഥാനം ചരിത്രത്തിലെ ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് സര്‍ക്കാര്‍ അടുത്ത ധൂര്‍ത്തിന് കളം ഒരുക്കുന്നതെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ നടത്തുന്ന കേരളീയം- 2023 പരിപാടി ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ്
Tags: vdsatheesan