കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമദ്‌കോയ രാജിവെച്ച വാര്‍ഡില്‍
മുസ്‌ലീംലീഗ് സ്വതന്ത്രന്‍ എസ്.വി സയ്യിദ് മുഹമ്മദ് ഷമീലിന് അട്ടിമറി വിജയം. 416 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഷമീല്‍ സിപിഎം സീറ്റ് പിടിച്ചടക്കിയത്.
നഗരസഭയുടെ 41-ാം വാര്‍ഡായ അരീക്കാട്ട് നിന്നാണ് ഷമീല്‍ ജനവിധി തേടിയത്. ഷമീല്‍ 2231 വോട്ട് സ്വന്തമാക്കിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി ടി.മൊയ്തീന്‍കോയക്ക് 1815 വോട്ടും ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാറിന് 390 വോട്ടുമാണ് നേടാനായത്.
ഭൂരിപക്ഷം ഇരട്ടി
മുന്‍ മേയര്‍ വി.കെ.സി മമ്മദ്‌കോയ എം.എല്‍.എ, കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 202 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വി.കെ.സി ജയിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ടി ഭൂരിപക്ഷം സ്വന്തമാക്കാനായത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി.
തുടര്‍ച്ചയായി സിപിഎം കൈയ്യടക്കിയിരുന്ന വാര്‍ഡായിരുന്നു അരീക്കാട്. സംസ്ഥാന നേതാക്കള്‍ വരെ പ്രചാരണത്തിനെത്തിയ അരീക്കാട് വാര്‍ഡില്‍ എല്‍ഡിഎഫിന് ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഷമീല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ കോഴിക്കോട് കോര്‍പ്പറേഷനില്‍ യുഡിഎഫിന്റെ അംഗബലം 21 ആയി ഉയര്‍ന്നു. എല്‍ഡിഎഫിന്റെ കക്ഷിനില 46 ആയി കുറയും.
Don’t Miss: തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 74.28 ശതമാനം പോളിങ്
വെള്ളിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പില്‍ 76.22 ശതമാനം പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. സിപിഎമ്മിന്റെ മൊയ്തീന്‍കോയയും ബിജെപിയുടെ അനില്‍കുമാറും പാര്‍ട്ടി ചിഹ്്‌നത്തിലും ഷമീല്‍ കുട ചിഹ്നത്തിലുമാണ് മത്സരിച്ചത്.