തിരുവനന്തപുരം: പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനത്തിലെ സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പരാജയം അടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റിന് മുന്നിലാണ് സമരം നടത്തുന്നത്.
ധൂര്‍ത്തിനായി കോടികളാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉപദേശകരുടെ കൂട്ടമാണ് സംസ്ഥാന സര്‍ക്കാരിനെ വളഞ്ഞുവെച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് ചുറ്റും കൈപിടിച്ച് നില്‍ക്കാനുള്ള ഉപദേശകരുണ്ട്. ക്യാബിനറ്റ് റാങ്കും കോടികള്‍ ചെലവഴിക്കുന്നവരും ഈ സംഘത്തിലുണ്ട്. ഇതുകൊണ്ട് എന്ത് മാറ്റമുണ്ടായി എന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടോ എന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു.
പിഎസ്എസിയുടെ വിശ്വാസ്യത തകര്‍ത്ത നടപടി, സര്‍ക്കാരിന്റെ അഴിമതി, ധൂര്‍ത്ത്, കെടുകാര്യസ്ഥത എന്നിവയും ചൂണ്ടിക്കാട്ടിയാണ് സമരം നടത്തുന്നത്. യുഡിഎഫ് ജില്ലാകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കളക്ടേറ്റുകള്‍ക്ക് മുന്നിലും രാപ്പകല്‍ സമരം നടക്കുന്നുണ്ട്.