കൊച്ചി: പ്രളയദുരന്തം മനുഷ്യനിര്‍മിതമാണെന്നും ഡാം മാനേജ്‌മെന്റിലെ വീഴ്ചയാണ് പ്രളയദുരന്തത്തിന് കാരണമെന്ന അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ ധാര്‍മ്മികതയുണ്ടെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെയ്ക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് നിരന്തരം ഉന്നയിച്ചു വന്നിരുന്ന ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം അമിക്കസ്‌ക്യൂറിയും ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തന്നെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. 450 മനുഷ്യ ജീവനുകള്‍ക്കും കോടികളുടെ നാശനഷ്ടത്തിനും ഉത്തരവാദി സംസ്ഥാന സര്‍ക്കാര്‍ ആണെന്ന് തെളിഞ്ഞിരിക്കുന്നു. ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ സര്‍ക്കാരിന് അവകാശമില്ല. റിപ്പോര്‍ട്ട് വന്ന ശേഷവും ജനങ്ങളെ പരിഹസിക്കുകയും മാധ്യമങ്ങളോട് രോഷപ്രകടനം നടത്തുകയും ചെയ്യുന്ന വൈദ്യുത മന്ത്രിയെ ഉടന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.
ധാര്‍മികതയുണ്ടെങ്കില്‍ പിണറായി രാജിവെക്കണം: യു.ഡി.എഫ്
Tags: KERALA FLOOD