X

ജൂലൈ രണ്ടിന് യു.ഡി.എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന് വന്ന ഗുരുതരമായ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും മറ്റു ജില്ലകളില്‍ കലക്‌ട്രേറ്റുകളിലേക്കും യു.ഡി.എഫ് മാര്‍ച്ച് നടത്തും.

പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിലൂടെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ഒളിച്ചോടിയ സാഹചര്യത്തിലാണ് യു.ഡി.എഫ് നീക്കമെന്ന് കണ്‍വീനര്‍ എം.എം ഹസ്സന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നടക്കുന്ന പരിപാടികള്‍ ഉള്ളതിനാല്‍ മലപ്പുറത്ത് ജുലൈ നാലിനും വയനാട്ടില്‍ മറ്റൊരു ദിവസവും ആയിരിക്കും കലക്ടറേറ്റ് മാര്‍ച്ച്.

Chandrika Web: